
ചില പ്രത്യേക ശക്തിയും കഴിവുംകൊണ്ട് ആളുകളുടെ മനസ്സില്‍ ഇടം പിടിക്കുന്നവരാണ് സൂപ്പര്‍ ഹീറോസ്. എന്നാല്‍ ഇവരെല്ലാം സിനിമകളിലും കഥകളിലും ആണ് സൂപ്പര്‍ ഹീറോസ് ആയി നമുക്ക് മുന്നിലെത്തിയിട്ടുള്ളത്.എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തിലും ചില പ്രത്യേക ശക്തികള്‍ കൊണ്ട് ലോകത്തെ അമ്ബരപ്പിച്ച ചില മനുഷ്യരുണ്ട്. വിശ്വസിക്കാന്‍ അല്പം പ്രയാസമാണെങ്കിലും അങ്ങനെ ചില വ്യക്തികളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.പ്രഹ്ലാദ് ജാനി (ആഹാരമോ വെള്ളമോ ഇല്ലാതെ ജീവിക്കാന്‍ കഴിയും)ഗുജറാത്തിലെ ചരട ഗ്രാമത്തില്‍ നിന്നുള്ള, പ്രഹ്ലാദ് ജാനി ഭക്ഷണമോ വെള്ളമോ ഇല്ലാതെ പതിറ്റാണ്ടുകള്‍ ചെലവഴിച്ചു എന്നാണ് അവകാശപ്പെടുന്നത്. എങ്ങനെ ഇയാള്‍ അതിജീവിച്ചു എന്നത് രഹസ്യമായി തുടരുകയാണ്. 1929 -ല്‍ ജനിച്ച ഇദ്ദേഹം 2020 -ലാണ് മരണമടഞ്ഞത്.വിം ഹോഫ് (അതിശൈത്യത്തെ അതിജീവിക്കാനുള്ള ശേഷി)അതിശൈത്യത്തെ അതിജീവിച്ച് ശരീര താപനില സ്ഥിരമായി നിലനിര്‍ത്താനുള്ള കഴിവുകൊണ്ട് ശാസ്ത്രജ്ഞരെ അമ്ബരപ്പിച്ച വ്യക്തിയാണ് വിം ഹോഫ്. ബുദ്ധമത ധ്യാന രീതിയായ ‘ടമ്മോ’ ഉപയോഗിച്ചാണ് അദ്ദേഹം അതിശൈത്യത്തെ അതിജീവിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പ്രത്യേകമായ കഴിവുകൊണ്ട് ‘ഐസ്മാന്‍’ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഏറ്റവും ദൈര്‍ഘ്യമേറിയ ഐസ് ബാത്തിന് (ഒരു മണിക്കൂര്‍, 13 മിനിറ്റ്, 48 സെക്കന്‍ഡ്) ഉള്‍പ്പെടെ ശൈത്യത്തെ അതിജീവിക്കാനുള്ള ശേഷിയുമായി ബന്ധപ്പെട്ട ഇരുപത് ലോക റെക്കോര്‍ഡുകള്‍ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കിളിമഞ്ചാരോയിലെ തണുത്തുറഞ്ഞ താപനിലയില്‍ വെറും ഷോര്‍ട്ട്‌സ് ധരിച്ച് ജീവിക്കാന്‍ ഇദ്ദേഹത്തിന് സാധിക്കും.ഡാനിയല്‍ ബ്രൗണിംഗ് സ്മിത്ത് (ഭൂമിയിലെ ഏറ്റവും വഴക്കമുള്ള മനുഷ്യന്‍)ഭൂമിയിലെ ഏറ്റവും വഴക്കമുള്ള മനുഷ്യന്‍, ഡാനിയല്‍ ബ്രൗണിംഗ് സ്മിത്ത് ആണ്. ഒരു പന്ത് പോലെ ചുരുളാന്‍ ഇദ്ദേഹത്തിന് കഴിയുമത്രേ. അഞ്ച് തവണ ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുണ്ട്.എന്‍ഗോക് തായ് (1973 മുതല്‍ ഉറങ്ങിയിട്ടില്ല)വിയറ്റ്നാമില്‍ നിന്നുള്ള എന്‍ഗോക് തായ്ക്ക് 1973 -ല്‍ കടുത്ത പനി വന്നു, അതിനുശേഷം അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ടു. ദിവസവും 50 കിലോ ഭാരം ചുമന്ന് 4 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടും തളര്‍ന്ന ശരീരം ഉറങ്ങിയില്ല. എന്‍ഗോക്ന്റെ ഉറക്കമില്ലായ്മ പരിഹരിക്കാന്‍ ഉറക്കഗുളികകള്‍ക്കും സാധിച്ചിട്ടില്ല. ഉറക്കമില്ലായ്മ കാരണം കരളിന്റെ പ്രവര്‍ത്തനം ദുര്‍ബലമായതല്ലാതെ മറ്റു പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











