ജയം രവിയെ നായകനാക്കി നവാഗതനായ ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ‘സൈറണ്‍’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.ചിത്രം ഫെബ്രുവരി 16ന് തിയറ്ററുകളിലെത്തും. കീര്‍ത്തി സുരേഷ് നായികയായും അനുപമ പരമേശ്വരന്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടുന്ന ഈ ആക്ഷന്‍ ഡ്രാമ ?ചിത്രം സുജാത വിജയകുമാറാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസറിന് വലിയ രീതിയിലുള്ള റെസ്പോണ്‍സ് ലഭിക്കുന്നുണ്ട്. ഫസ്റ്റ് ലുക്കും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.ജയില്‍ പുള്ളിയായ് ജയം രവി വേഷമിടുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. സമുദ്രക്കനി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ജി വി പ്രകാശ് കുമാറിന്റെതാണ് സംഗീതം.ഛായാഗ്രഹണം: സെല്‍വകുമാര്‍ എസ് കെ, ചിത്രസംയോജനം: റൂബന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ?കദിര്‍ കെ, ആക്ഷന്‍: ദിലിപ് സുബ്ബരയ്യന്‍, കോറിയോഗ്രഫി: ബൃന്ദ, പിആര്‍ഒ: ശബരി

Leave a Reply

Your email address will not be published. Required fields are marked *

Check Also

തിയേറ്ററുകളില്‍ ആവേശത്തിമര്‍പ്പ്; എമ്പുരാന്‍ തിയേറ്ററുകളില്‍; കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും പൃഥ്വിരാജും

        ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ ̵…