ട്രാവല്‍ ടൈംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിയന്ത്രിക്കുന്ന ഇന്ത്യന്‍ റെയില്‍വേ സൗത്ത് സോണിലെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ – ഉല റെയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.  525  വിനോദ സഞ്ചാരികളെയും വഹിച്ചുകൊണ്ട് ഇന്നലെ യാത്ര തിരിച്ച ഉല റെയില്‍ ഹൈദരാബാദ്, അജന്ത, എല്ലോറ, മുംബൈ, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു പത്തു ദിവസത്തെ യാത്രയ്ക്ക് ശേഷം ഒക്ടോബര്‍ ഏഴിന് തിരികെ എത്തും. ഭക്ഷണം, താമസം, യാത്രാ സൗകര്യങ്ങള്‍, ടൂര്‍ മാനേജര്‍, കോച്ച് സെക്ക്യൂരിറ്റി, ട്രാവല്‍ ഇന്‍ഷുറന്‍സ്, LTC/LFC സൗകര്യം തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഉല റെയില്‍ യാത്രകള്‍.

നവംബറില്‍ കേരളത്തില്‍ നിന്നും റോയല്‍ രാജസ്ഥാന്‍ യാത്ര ഉണ്ടായിരിക്കും എന്ന് ഉല റെയില്‍ അധികൃതര്‍ അറിയിച്ചു. കംഫര്‍ട്ട് (ഫസ്റ്റ് എസി), സ്റ്റാന്‍ഡേര്‍ഡ് (സെക്കന്‍ഡ് എസി), ഇക്കോണോമി (തേര്‍ഡ് എസി) എന്നിങ്ങനെ മൂന്നു ടയറുകളില്‍ 37500 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. കുട്ടികള്‍ക്ക് പ്രത്യേക ഇളവ് ലഭിക്കും. സിംഗിള്‍, ഡബിള്‍, ട്രിപ്പിള്‍ ഒക്യൂപന്‍സിയില്‍ ടിക്കറ്റുകള്‍  ലഭ്യമാണ്. യാത്രകളെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ 8956500600 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ  railtourism.com  സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…