
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) തങ്ങളുടെ മുന്‍നിര മോട്ടോര്‍സൈക്കിളായ ഗോള്‍ഡ് വിംഗ് ടൂറിന്റെ ബുക്കിങ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക് കളര്‍ ഷേഡില്‍ ഡിസിടി വേരിയന്റില്‍ ലഭ്യമാകുന്ന 2023 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിന് 39,20,000 രൂപയാണ് ഗുരുഗ്രാം എക്സ്ഷോറൂം വില. പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഇന്ത്യയിലെത്തുന്നത്. പ്രീമിയം ബിഗ്വിംഗ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും വില്പന.
അത്യാധുനിക ശൈലിയില്‍ സവിശേഷമായ ഫീച്ചറുകളോടെയാണ് ഹോണ്ടയുടെ ഐക്കണിക് ഗോള്‍ഡ് വിംഗ് ടൂര്‍ എത്തുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണക്കുന്ന 7.0 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഡിസ്പ്ലേയുള്ള കോക്ക്പിറ്റ്, സമ്പൂര്‍ണ എല്‍ഇഡി ലൈറ്റിങ് സിസ്റ്റം എന്നിവയാണ് പ്രധാന സവിശേഷതകള്‍. റൈഡിംഗ്, നാവിഗേഷന്‍, ഓഡിയോ ഇന്‍ഫര്‍മേഷന്‍ എന്നിവ ഡിസ്പ്ലേയിലൂടെ ലഭ്യമാവും. കാറ്റിനെ ഫലപ്രദമായി തടയുന്ന വിപുലീകൃത ഇലക്ട്രിക് സ്ക്രീന്‍, രണ്ട് യുഎസ്ബി ടൈപ്പ് സി സോക്കറ്റുകളുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), എയര്‍ബാഗ് തുടങ്ങിയ നിരവധി സജ്ജീകരണങ്ങളും ഗോള്‍ഡ് വിംഗ് ടൂറിലുണ്ട്.
93 കി.വാട്ട് പവറും 170 എന്‍.എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന, 1833 സിസി, ലിക്വിഡ്കൂള്‍ഡ്, 4 സ്ട്രോക്ക്, 24 വാള്‍വ്, ഫുറ്റ് 6 സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിന് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായി എഞ്ചിന് യോജിപ്പിച്ചിട്ടുണ്ട്. ക്രീപ്പ് ഫോര്‍വേഡ്, ബാക്ക് ഫങ്ഷനും ഇത് അവതരിപ്പിക്കുന്നു. ത്രോട്ടില്‍-ബൈ-വയര്‍ (ടിബിഡബ്ല്യു) സംവിധാനവും, നാല് റൈഡിങ് മോഡുകളുമാണ് മറ്റു സവിശേഷതകള്‍.
കൊച്ചി (കേരളം), ഗുരുഗ്രാം (ഹരിയാന), മുംബൈ (മഹാരാഷ്ട്ര), ബെംഗളൂരു (കര്‍ണാടക), ഇന്‍ഡോര്‍ (മധ്യപ്രദേശ്), ഹൈദരാബാദ് (തെലങ്കാന), ചെന്നൈ (തമിഴ്നാട്), കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍) എന്നിവിടങ്ങളിലെ ഹോണ്ടയുടെ എക്സ്ക്ലൂസീവ് ബിഗ് വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് ലക്ഷ്വറി ഗോള്‍ഡ് വിംഗ് ടൂര്‍ ബുക്ക് ചെയ്യാം.
ഇന്ത്യയില്‍ പുതിയ ഗോള്‍ഡ് വിംഗ് ടൂര്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. വര്‍ഷങ്ങളായി, ഹോണ്ട ഗോള്‍ഡ് വിംഗ് അതിന്റെ ഹൈടെക് ഫീച്ചറുകളും അതീവസുഖകരമായ റൈഡിംഗ് അനുഭവവും കൊണ്ട്് ഇരുചക്രങ്ങളില്‍ ആഡംബര ടൂറിങ് എന്ന ആശയം പുനര്‍നിര്‍വചിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ഗോള്‍ഡ് വിംഗ് ടൂറിന്റെ ഉപഭോക്തൃ ഡെലിവറി 2023 ഒക്ടോബര്‍ മുതല്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് അറിയിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







