Home National ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയം വഷളാക്കുന്നത് മോഡി: റോ മുന്‍മേധാവി

ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയം വഷളാക്കുന്നത് മോഡി: റോ മുന്‍മേധാവി

1
0

മുംബൈ: ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയം അങ്ങേയറ്റം വഷളാക്കുകയാണ് മോദിയെന്ന് റോ മുന്‍ മേധാവി എഎസ് ദുലത്.മന്‍മോഹനായാലും വാജ്പേയിയായാലും തങ്ങള്‍ക്ക് വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ചെയ്യാനുളളത് നിശബ്ദമായി പ്രവര്‍ത്തിക്കുകയാണ് ചെയ്ത്. എന്നാല്‍ മോദി അതിനെ അങ്ങേയറ്റം വഷളാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.’അപകടകാരിയായ അയല്‍ക്കാര്‍ക്ക് അരികിലാണ് നമ്മളുള്ളത് എന്നതിനാല്‍ ഓരോ പ്രധാനമന്ത്രി വരുമ്പോഴും അവര്‍ ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഈ പ്രതിസന്ധി നേരിട്ടിരുന്നു. ഈ പരീക്ഷണങ്ങളെ ഓരോ പ്രധാനമന്ത്രിയും എങ്ങനെ അതിജീവിച്ചുവെന്നതാണ് അവരുടെ മഹത്വം നിശ്ചയിക്കുന്നത്. മൂന്നോ നാലോ തവണയാണ് വാജ്പേയി ഈ പ്രതിസന്ധി നേരിട്ടത്. 1999ല്‍ അദ്ദേഹം കാര്‍ഗില്‍ യുദ്ധം നേരിട്ടു. അതേവര്‍ഷം ഇന്ത്യന്‍ വിമാനം ഐ.സി 814 റാഞ്ചി. 2001ല്‍ പാര്‍ലമെന്റ് ഭീകരാക്രമണവും. എന്നിട്ടും അദ്ദേഹം പ്രകോപനം ഒഴിവാക്കി.2003 ഏപ്രിലില്‍ അദ്ദേഹം കശ്മീരികളോടു പറഞ്ഞു, ‘ രണ്ടുതവണ എന്റെ സൗഹൃദത്തിന്റെ കൈ ഞാന്‍ പാക്കിസ്ഥാനുനേരെ നീട്ടി. രണ്ടുതവണയും പരാജയപ്പെട്ടു. പക്ഷേ ഞാന്‍ പിന്‍വാങ്ങില്ല.’ 2004 ജനുവരിയില്‍ അദ്ദേഹം സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാക്കിസ്ഥാനിലേക്ക് പോയി. ഇന്ത്യയ്ക്കെതിരെ ഭീകരവാദ പ്രവര്‍ത്തനം നടത്താന്‍ പാക്കിസ്ഥാനി അതിര്‍ത്തി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് അന്നത്തെ പാക് പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫ് വാജ്പേയിക്ക് ഉറപ്പു നല്‍കിയത് അന്നായിരുന്നു. ‘ അദ്ദേഹം വിശദീകരിക്കുന്നു.’2008 നവംബറിലെ മുംബൈ ആക്രമണം പോലെ പല പ്രതിസന്ധി ഘട്ടവും മന്‍മോഹന്‍ സിങ്ങും നേരിട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മോദി താരതമ്യേന ഭാഗ്യാവാണ്. അദ്ദേഹം അഭിമുഖീകരിച്ച വലിയ പ്രശ്നം പുല്‍വാമ മാത്രമാണ്.’ ദുലിത് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here