തിരുവനന്തപുരം : പീഡനക്കേസില്‍ സര്‍ക്കാര്‍ ജീവനക്കാരന് അറസ്റ്റില്‍. മകളെയും ബന്ധുവായ പെണ്‍കുട്ടിയെയും പീഡിപ്പിച്ച കേസിലാണ് കമലേശ്വരം സ്വദേശി അറസ്റ്റിലായത്.ബന്ധുവായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.കുഞ്ഞുന്നാള് മുതല്‍ ഈ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചുവരികയായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്ബാണ് ഇതു സംബന്ധിച്ച് കുട്ടി സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. ശേഷം പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയില്‍ പ്രതി മകളെയും പീഡിപ്പിച്ചതായി വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൂന്തുറ പോലീസ് മറ്റൊരു എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതി കൊല്ലത്ത് നിന്ന് പിടിയിലായത്. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. ഇതിനിടെ മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് പാലക്കാട് ചാലിശേരിയില്‍ അറസ്റ്റിലായിരുന്നു. പെണ്മക്കള് തന്നെയാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. രണ്ട് വര്‍ഷത്തോളമാണ് സ്വന്തം മക്കളെ പ്രതി ഉപദ്രവിച്ചത്.കുറച്ച് നാള് മുന്‍പ് ഇതില്‍ രണ്ട് പേരുടെ വിവാഹം കഴിഞ്ഞിരുന്നു.ഇതോടെ വിവാഹിതരായ പെണ്‍കുട്ടികള്‍ വീട്ടില്‍ വരാതെയായി. കഴിഞ്ഞ ദിവസമായിരുന്നു ഇളയ കുട്ടിയുടെ വിവാഹം നിശ്ചയിച്ചത്. ഈ സമയമാണ് സഹോദരിയും പീഡനത്തിന് ഇരയായ വിവരം വിവാഹം കഴിഞ്ഞ് പോയ രണ്ട് പേരും അറിയുന്നത്. പിന്നാലെ ഇവര്‍ പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു.പ്രതിയെ പട്ടാമ്ബി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












