Kerala Pranamam

മണിപ്പൂര്‍ വിഷയം ഇന്ന് സുപ്രീം കോടതി പരിഗണിക്കില്ല

ന്യുഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇന്ന് പരിഗണിക്കാനിരുന്ന കേസുകള്‍ മാറ്റി. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഇന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അവധി എടുത്തതിനെ തുടര്‍ന്നാണ്.
മണിപ്പൂര്‍ വിഷയമടക്കമുള്ള കേസുകള്‍ ഇന്ന് പരിഗണിക്കില്ല.ചീഫ് ജസ്റ്റീസും ജസ്റ്റീസ് മനോജ് മിശ്രയുമടങ്ങുന്ന ഒന്നാം നമ്ബര്‍ ബെഞ്ചിന്റെ ഇന്നത്തെ സിറ്റിംഗ് റദ്ദാക്കിയതായി കോടതി അറിയിച്ചു. അതേസമയം, ജസ്റ്റീസ് മനോജ് മിശ്രയുടെ സിംഗില്‍ ബെഞ്ചിലെ ഹര്‍ജികള്‍ പരിഗണിക്കുന്നതാണ്.