തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ പത്ത് കോടിയുടെ ഒന്നാം സമ്മാനം എംസി 678572 എന്ന ടിക്കറ്റിന്. ഇന്ന് രണ്ട് മണിയോടെ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. പയ്യന്നൂരിലെ പിബി രാജീവന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം.
250 രൂപയാണ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം പത്ത് കോടിയാണ്. 10 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പര്‍ ടിക്കറ്റിന്റെ രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകള്‍ക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകള്‍ക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകള്‍ക്കും നല്‍കുന്നുണ്ട്. മാത്രമല്ല 5,000 രൂപയില്‍ തുടങ്ങി 250 രൂപയില്‍ അവസാനിക്കുന്ന നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്.
ആകെ 34 ലക്ഷം ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചതില്‍ ഇന്നലെ ( ജൂലൈ 19 ) ഉച്ചവരെ 31 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു പോയി. 7,56,720 ടിക്കറ്റുകള്‍ പാലക്കാടും 3,74,660 ടിക്കറ്റുകള്‍ തിരുവനന്തപുരത്തും 3,35,980 ടിക്കറ്റുകള്‍ തൃശൂരും ഇതിനോടകം വിറ്റു പോയിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…