
ആയുര്‍ദൈര്‍ഘ്യം, പഠന കാലയളവ്, ദേശീയവരുമാനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 191 രാജ്യങ്ങള്‍ ഉള്‍പ്പെട്ട മനുഷ്യവികസന സൂചികയില്‍ ഇന്ത്യ 132-ാം സ്ഥാനത്ത്.ശ്രീലങ്ക, ഭൂട്ടാന്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളെല്ലാം മനുഷ്യവികസന സൂചികയിലും ഇന്ത്യക്ക് മുന്നിലാണ്. 2014ല്‍ 13 ഇന്ത്യയുടെ സ്ഥാനം. സാമ്പത്തിക അസമത്വ സൂചികയില്‍ 161 രാജ്യങ്ങളില്‍ ഇന്ത്യ 123-ാമതാണ്.
ലോകത്തെ 121 രാജ്യത്തെ ഉള്‍പ്പെടുത്തിയുള്ള ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 107-ാം സ്ഥാനത്ത് തുടരുകയാണ്. ആഗോള മനുഷ്യവികസന സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മോദിയുടെ ഒന്‍പതുവര്‍ഷത്തെ ഭരണത്തില്‍ പല ആഗോള സൂചികകളിലും ഇന്ത്യ പിന്നിലായി. സാമ്പത്തിക അസമത്വവും കൂടി.2022ലെ ആഗോള പട്ടിണി സൂചികപ്രകാരം ഇന്ത്യയില്‍ 23 കോടി പേര്‍ പട്ടിണിയിലാണ്. നിതി ആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.







