Home Breaking News മയക്കുമരുന്ന് കേസ്: ഭാരതി സിംഗിനും ഭര്‍ത്താവിനുമെതിരെ എന്‍സിബി കുറ്റപത്രം സമര്‍പ്പിച്ചു

മയക്കുമരുന്ന് കേസ്: ഭാരതി സിംഗിനും ഭര്‍ത്താവിനുമെതിരെ എന്‍സിബി കുറ്റപത്രം സമര്‍പ്പിച്ചു

1
0

ഹാസ്യതാരം ഭാരതി സിംഗിനും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയ്ക്കും കുരുക്ക് മുറുകുന്നു. മയക്കുമരുന്ന് കേസില്‍ ദമ്പതികള്‍ക്കെതിരെ മുംബൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മയക്കുമരുന്ന് കേസില്‍ 2020 ല്‍ ദമ്പതികള്‍ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ്.200 പേജുള്ള കുറ്റപത്രമാണ് എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. 2020 അവസാനത്തോടെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഭാരതിയെയും ഹര്‍ഷിനെയും അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ 86.50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ദമ്പതികള്‍ കുറ്റം സമ്മതിച്ചതായി എന്‍സിബി അവകാശപ്പെട്ടിരുന്നു.പിന്നീട് ഇരുവരും ജാമ്യത്തില്‍ പുറത്തിറങ്ങി. പ്രോസിക്യൂഷന്‍ വാദം കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് അന്ന് എന്‍സിബി ആരോപിച്ചിരുന്നു. 2020ല്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം മയക്കുമരുന്ന് കേസില്‍ എന്‍സിബി കര്‍ശന നടപടി സ്വീകരിച്ചിരുന്നു. റിയ ചക്രവര്‍ത്തിയെ കൂടാതെ സഹോദരന്‍ ഷൗവിക്ക്, ഭാരതി, ഹര്‍ഷ് മുതല്‍ ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, ദീപിക പദുക്കോണ്‍, രാകുല്‍ പ്രീത് തുടങ്ങിയ നടിമാരെയും ഈ കേസില്‍ ചോദ്യം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here