മലപ്പുറം: ദേശീയപാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോള്‍ നിരവധി പക്ഷികള്‍ ചത്തുപോയ സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനം.വനംവകുപ്പ് ആണ് കേസെടുക്കുന്നത്. പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം നൂറിലേറെ ജീവികളാണ് ചത്തുവീണത്. മലപ്പുറം തിരൂരങ്ങാടിയിലെ വി.കെ.പടിയിലാണ് സംഭവം. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പുളിമരം പിഴുതെടുത്തത്. ഈ വാഹനവും അതിന്റെ ഡ്രൈവറേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഷെഡ്യൂള്‍ 4ല്‍ പെട്ട അമ്ബതിലേറെ നീര്‍ക്കാക്ക കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് കരാറുകാരന്റെ നീക്കം. പക്ഷിക്കൂടുകള്‍ ഉള്ള മരങ്ങള്‍ ആണെങ്കില്‍ അവ ഒഴിഞ്ഞു പോയതിന് ശേഷം മാത്രമേ മരം മുറിച്ചു മാറ്റാവൂ എന്ന നിര്‍ദ്ദേശം ലംഘിച്ചാണ് മരം മുറിച്ചത്. പ്രദേശവാസികളില്‍ നിന്നും വനംവകുപ്പ് വിശദമായ മൊഴിയെടുക്കും
Home Breaking News മരം മുറിച്ചപ്പോള്‍ നൂറു കണക്കിന് പക്ഷികള്‍ കൂട്ടത്തോടെ ചത്ത സംഭവം; കരാറുകാര്‍ക്കെതിരെ കേസ്; വനം വകുപ്പിന്റെ...








