മലപ്പുറം : മലബാറിലെ പ്രധാന ജങ്ഷനുകളിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂര്‍വരെ ബൈപാസുകളും പാലങ്ങളും നിര്‍മിച്ച് ഗതാഗതപ്രശ്നം ഒരുപരിധിവരെ പരിഹരിച്ചു. തൃശൂര്‍ കടന്നാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അത് പരിഹരിക്കാന്‍ പാലങ്ങളും ബൈപാസുകളും പണിയും. റോഡ് പ്രവൃത്തി വിലയിരുത്താന്‍ എല്ലാ മണ്ഡലങ്ങളിലും ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്. അവര്‍ എല്ലാ മാസവും യോഗംചേര്‍ന്ന് പുരോഗതി പരിശോധിക്കും. പദ്ധതികള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കും. ന്യായമായ നിര്‍ദേശങ്ങള്‍ക്കൊപ്പം വകുപ്പും ഉണ്ടാകും. എന്നാല്‍, അതിന്റെ പേരില്‍ പദ്ധതി ഉപേക്ഷിക്കില്ല. തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണ്.വാഹനപ്പെരുപ്പത്തില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളം. പത്ത് ശതമാനമാണ് മോട്ടോര്‍ വാഹനങ്ങളുടെ പ്രതിവര്‍ഷ വളര്‍ച്ച. 2019ലെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ആയിരംപേരില്‍ 425 പേര്‍ക്ക് വാഹനമുണ്ട്. ദേശീയ ശരാശരി ആയിരത്തില്‍ 18ആണ്. ചൈനയേക്കാള്‍ മുന്നിലാണ് കേരളം. അതിനനുസൃതമായി നമ്മുടെ റോഡുകള്‍ വികസിച്ചിട്ടില്ല. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ പരിമിതികളുണ്ട്. അതിനെ മറികടക്കാന്‍ പുതിയ റോഡുകളും പാലങ്ങളും ബൈപാസും വേണം. ദേശീയപാതാ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്ഥലമേറ്റെടുക്കുന്നതിന് 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ അധികമായി കൊടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…