Home Breaking News മലയാളി യാത്രക്കാര്‍ക്ക് തിരിച്ചടിയുമായി എയര്‍ ഇന്ത്യ

മലയാളി യാത്രക്കാര്‍ക്ക് തിരിച്ചടിയുമായി എയര്‍ ഇന്ത്യ

1
0

 

കൊച്ചി: നോര്‍ത്തേണ്‍ സമ്മര്‍ 2025 (NS25) സീസണിലെ ലണ്ടന്‍ ഫ്‌ലൈറ്റ് ഷെഡ്യൂളില്‍ മാറ്റങ്ങളുമായി എയര്‍ ഇന്ത്യ. ഇന്ത്യയ്ക്കും യുണൈറ്റഡ് കിംഗ്ഡത്തിനും ഇടയിലുള്ള നിരവധി റൂട്ടുകളിലെ വിമാന സര്‍വീസുകളില്‍ മാറ്റങ്ങളുണ്ടാകും. കൊച്ചി-ലണ്ടന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നു എന്നതാണ് മലയാളികളെ സംബന്ധിച്ച് നിരാശാജനകമായ തീരുമാനം. നിലവില്‍ ആഴ്ചയില്‍ മൂന്ന് തവണയാണ് എയര്‍ ഇന്ത്യ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. 2025 മാര്‍ച്ച് 30ന് ശേഷമാകും മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.
2021ല്‍ ഇന്ത്യയെ യുകെ റെഡ് ലിസ്റ്റില്‍ നിന്ന് ആമ്പറിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് ഇന്ത്യയും യുകെയും തമ്മിലുള്ള വിമാന യാത്ര സുഗമമായത്. ഇതേ തുടര്‍ന്നാണ് സിയാലും എയര്‍ ഇന്ത്യയും കേരള സര്‍ക്കാരും ചേര്‍ന്ന് കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ ശ്രമിച്ചത്. യൂറോപ്പിലേക്ക് നേരിട്ടുള്ള ഫ്‌ലൈറ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) പാര്‍ക്കിംഗ്, ലാന്‍ഡിംഗ് ചാര്‍ജുകള്‍ ഒഴിവാക്കിയിരുന്നു. യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വീസുകളുള്ള കേരളത്തിലെ ഏക വിമാനത്താവളം കൊച്ചിയാണ്. പുതിയ മാറ്റങ്ങളെ തുടര്‍ന്ന് കൊച്ചിക്കും ലണ്ടനും ഇടയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ദില്ലി, മുംബൈ, ബെംഗളൂരു വഴിയുള്ള കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ പോലെയുള്ള ഇതര മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here