Home Business മലിനീകരണതോത് കുറച്ചു കാണിച്ചതിന് ഫോക്‌സ് വാഗണ് 500കോടി പിഴ

മലിനീകരണതോത് കുറച്ചു കാണിച്ചതിന് ഫോക്‌സ് വാഗണ് 500കോടി പിഴ

7
0

ന്യൂഡല്‍ഹി: ഡീസല്‍ കാറുകളില്‍ കൃത്രിമ മാര്‍ഗങ്ങളിലൂുടെ മലിനീകരണ തോത് കുറച്ചുകാണിച്ചതിന് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 500 കോടി രൂപ പിഴ വിധിച്ചു. രണ്ടു മാസം കൊണ്ട് പിഴത്തുക അടയ്ക്കണമെന്ന ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

ഡീസല്‍ കാറുകളുടെ മലിനീകരണ തോത് കുറച്ചു കാണിക്കാന്‍ കൃത്രിമ ഉപകരണങ്ങള്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയാണ് ഹരിത ട്രൈബ്യൂണലിന്റെ നടപടി. ഫോക്സ് വാഗന്‍ 100 കോടി രൂപ കെട്ടിവയ്ക്കാന്‍ ജനുവരി 18ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.

ഗുരുതരമായ പരിസ്ഥിതി നഷ്ടമുണ്ടാക്കുന്നതാണ് ഫോക്സ് വാഗന്റെ നടപടിയെന്ന് ഹരിത ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു. മലിനീകരണ നിയന്ത്രണ ബോര്‍ഡിലാണ് പണം കെട്ടിവയ്ക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here