Home Breaking News മഹാരാഷ്ട്രയില്‍ പശുക്കടത്തുകാരുടെ ആക്രമണം; ഒരു ഗോ സംരക്ഷകന്‍ കൊല്ലപ്പെട്ടു, ആറ് പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയില്‍ പശുക്കടത്തുകാരുടെ ആക്രമണം; ഒരു ഗോ സംരക്ഷകന്‍ കൊല്ലപ്പെട്ടു, ആറ് പേര്‍ക്ക് പരുക്ക്

1
0

മഹാരാഷ്ട്രയില്‍ പശുക്കടത്തുകാരുടെ ആക്രമണത്തില്‍ ഒരു ഗോ സംരക്ഷകന്‍ കൊല്ലപ്പെട്ടതായി ആരോപണം. നന്ദേഡ് ജില്ലയിലെ അപ്പരോപേട്ട് ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായും റിപ്പബ്ലിക് വേള്‍ഡ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.തിങ്കളാഴ്ച അര്‍ധരാത്രിയോടെ കന്നുകാലികളെ കടത്തുന്നതായി ഗോസംരക്ഷകര്‍ക്ക് വിവരം ലഭിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ ഗോസംരക്ഷകര്‍ പ്രസ്തുത വാഹനം അപ്പറോപെത്ത് ഏരിയയിലെ മല്‍ക്ജാംബ് പാലത്തില്‍ വെച്ചു തടഞ്ഞുനിര്‍ത്തി. ഈ സമയം ടെമ്പോയുടെ ക്യാബിനിലും വാഹനത്തിന് പിന്നിലും ഇരുന്ന കശാപ്പ് അനുകൂലികള്‍ പശു സംരക്ഷകര്‍ക്ക് നേരെ സായുധ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.വിവരമറിഞ്ഞ് നന്ദേഡ് ഗോ രക്ഷക് സെല്‍ മേധാവി കിരണ്‍ ബിച്ചേവാര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇതേത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഐപിസി സെക്ഷന്‍ 302, 307, 143, 147, 148, 159, 427, ആയുധ നിയമത്തിലെ സെക്ഷന്‍ 4, 7 എന്നിവ പ്രകാരമാണ് നാന്ദേഡ് പൊലീസ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here