Home Trivandrum മാങ്ങ വിളവെടുപ്പ് കുറഞ്ഞു; നഷ്ടത്തിലായി ചെറുകിട കര്‍ഷകര്‍

മാങ്ങ വിളവെടുപ്പ് കുറഞ്ഞു; നഷ്ടത്തിലായി ചെറുകിട കര്‍ഷകര്‍

3
0

കൊല്ലങ്കോട്: കാലാവസ്ഥ വ്യതിയാനവും അമിത കീടനാശിനി പ്രയോഗവും കാരണം മുതലമട മാങ്ങക്ക് വന്‍ തകര്‍ച്ച.കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായുള്ള കാലാവസ്ഥ വ്യതിയാനവും ഇതുമൂലം ഉണ്ടാകുന്ന കീടബാധയെ ചെറുക്കാനുള്ള അമിത കീടനാശിനി പ്രയോഗവുമാണ് മുതലമടയിലെ മാങ്ങ ഉല്‍പാദനം കുത്തനെ കുറക്കാന്‍ ഇടയാക്കിയത്.തളിരിലകളിലും പൂക്കളിലുമാണ് മഞ്ഞനിറത്തിലുള്ള കീടങ്ങള്‍, ഇലപ്പേന്‍, തുള്ളന്‍ എന്നിവക്കെതിരെ കീടനാശിനി വില്‍പനക്കാര്‍ നിര്‍ദേശിക്കുന്ന മരുന്ന് ഏഴിലധികം തവണ ഉപയോഗിച്ചത്.മാവിലെ ഉല്‍പാദനത്തെയും പരാഗണം നടത്തുന്ന മിത്ര കീടങ്ങളെയും ഇത് ഇല്ലാതാക്കി. ഇതുമൂലം കീടങ്ങളോടൊപ്പം പൂക്കളുടെ കൊഴിച്ചലും പുതിയ പൂക്കള്‍ പുഷ്പ്പിക്കുന്ന അവസ്ഥയും ഉണ്ടായി.മൂടിക്കെട്ടിയ കാലാവസ്ഥയില്‍ സൂര്യപ്രകാശം കൃത്യമായി ലഭിക്കാത്തതാണ് കീടങ്ങളുടെ ആക്രമണങ്ങള്‍ക്ക് കാരണമെന്ന് മാവ് കര്‍ഷകര്‍ പറയുന്നു. കൃഷിവകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ കീടനാശിനി പ്രയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ നഷ്ടം ഉണ്ടായിട്ടില്ലെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.കൃഷി വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാ കര്‍ഷകര്‍ക്കും ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമായി. ജനുവരി അവസാനത്തില്‍ ആരംഭിക്കേണ്ട മാങ്ങ വിളവെടുപ്പ് മാര്‍ച്ച് ആദ്യവാരമായിട്ടും പത്ത് ശതമാനം പോലും ഉണ്ടായിട്ടില്ലെന്ന് മാങ്ങ കര്‍ഷകനും വ്യാപാരിയുമായ ഇബ്രാംഷ പറയുന്നു. 7000 ഹെക്ടര്‍ മാവിന്‍ തോട്ടങ്ങളില്‍ പകുതിയിലധികവും പാട്ടത്തിനെടുത്ത് മാവ് കൃഷി നടത്തുന്നവരാണ്.ഒന്നര ലക്ഷം രൂപ വരെ ഏക്കറിന് ഒരു സീസണില്‍ മാത്രം പാട്ടത്തുക നല്‍കി മാവ് കൃഷി നടത്തിയ കര്‍ഷകര്‍ക്ക് കഴിഞ്ഞ രണ്ടുവര്‍ഷവും നഷ്ടമുണ്ടായതായി പാട്ട കര്‍ഷകര്‍ പറയുന്നു. ഇത്തവണ വിളവ് പത്ത് ശതമാനം കുറഞ്ഞതിനാല്‍ പാട്ടത്തുക അടുത്ത വര്‍ഷത്തേക്കുകൂടി ചേര്‍ത്ത് തോട്ടം അനുവദിക്കണമെന്നാണ് ചെറുകിട പാട്ട കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.ഏഴരകോടി രൂപ ചെലവില്‍ മാങ്കോ പ്രോജക്ടിന് സര്‍ക്കാര്‍ അനുവാദം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വിളവെടുപ്പ് കുറയുന്ന സമയങ്ങളില്‍ ഇന്‍ഷുര്‍ തുക വര്‍ധിപ്പിച്ച് കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ രംഗത്തുവരണമെന്നാണ് മുതലമടയിലെ മാങ്ങ കര്‍ഷകരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here