
നെടുങ്കണ്ടം: ജില്ലയിലെ ആദ്യത്തെ മാതൃകാ പ്രീ പ്രൈമറി വിദ്യാലയമായി തേര്‍ഡ്ക്യാമ്ബ് ഗവ. എല്‍.പി. സ്‌കൂള്‍ ഉയരുന്നു. അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന പദ്ധതി ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. കേരളത്തില്‍ പ്രീ പ്രൈമറി വിഭാഗത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ എല്ലാ ജില്ലയിലും ഓരോ സ്‌കൂളുകളെ തെരഞ്ഞെടുത്ത് രാജ്യാന്തര നിലവാരത്തില്‍ മാതൃകാ വിദ്യാലയമായി ഉയര്‍ത്തുകയാണ്. ഇടുക്കി ജില്ലയില്‍ തെരഞ്ഞെടുത്ത ആദ്യത്തെ സ്‌കൂളാണ് തേര്‍ഡ് ക്യാമ്ബ് ഗവ. എല്‍.പി.എസ്. മികച്ച അന്തരീക്ഷവും ഉന്നത പഠന നിലവാരവുമുള്ള സ്‌കൂളില്‍ മുന്‍ വര്‍ഷങ്ങളിലും പ്രീ പ്രൈമറി വിഭാഗത്തില്‍ ധാരാളം കുട്ടികള്‍ എത്തിയതും പരിഗണിച്ചാണ് മാതൃകാ വിദ്യാലയമാകാന്‍ തെരഞ്ഞെടുത്തത്.15 ലക്ഷം രൂപ മുതല്‍മുടക്കി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എസ്.എസ്.കെ പ്ര?ജക്ട് ഓഫീസര്‍ സുലൈമാന്‍ കുട്ടി സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍. ശ്രീദേവി, പി.റ്റി.എ പ്രസിഡന്റ് പ്രശാന്ത്, മറ്റ് അധ്യാപകര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത.് കോവിഡ് സാഹചര്യത്തില്‍ അടഞ്ഞുകിടന്ന സ്‌കൂള്‍ തുറക്കുന്നതോടെ മാതൃകാ പ്രീ പ്രൈമറി വിദ്യാലമായി ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.







