Home Breaking News മാരകായുധങ്ങളുമായി കൊലക്കേസ് പ്രതി അറസ്റ്റില്‍

മാരകായുധങ്ങളുമായി കൊലക്കേസ് പ്രതി അറസ്റ്റില്‍

1
0

പത്തനംതിട്ട: തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും കഞ്ചാവ് വില്‍പന നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. ആനപ്പാറ ചുട്ടിപ്പാറ വടക്കേചരുവില്‍ വീട്ടില്‍ നൗഷാദ് (31) ആണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പലരില്‍നിന്നും പണം അപഹരിക്കാന്‍ നൗഫല്‍ ശ്രമിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ കഞ്ചാവ് കേസുകളിലും 2015ല്‍ തമിഴ്‌നാട് കാഞ്ചീപുരത്ത് ധനകാര്യ സ്ഥാപന ഉടമയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. മേലെവെട്ടിപ്രം തൈക്കാവ് റോഡരികിലെ വീടിന്റെ മുകള്‍നില വാടകയ്ക്ക് എടുത്താണ് താമസിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധനയിലാണ് പിസ്റ്റളും പലതരം കത്തികളുമടക്കം മാരകായുധങ്ങള്‍ കണ്ടെത്തിയത്. പിസ്റ്റള്‍ ഡല്‍ഹിയില്‍ നിന്ന് വാങ്ങിയതാണെന്നും കഞ്ചാവ് കടത്തിന് സുരക്ഷയൊരുക്കാന്‍ വേണ്ടിയാണ് ഇത് ഉപയോഗിച്ചിരുന്നതെന്നും നൗഫല്‍ പൊലീസുകാരോട് പറഞ്ഞു. പിസ്റ്റളില്‍ രണ്ട് വെടിയുണ്ടകള്‍ നിറച്ചിരുന്നു. ഇതിനു പുറമേ മറ്റൊരു മാഗസിനും ഇയാളില്‍ നിന്ന് കണ്ടെടുത്തു.ഡിവൈഎസ്പിമാരായ എ.കെ. വിദ്യാധരന്‍, എസ്. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എസ്‌ഐമാരായ അനൂപ്, സുരേഷ് കുമാര്‍, അജി സാമുവല്‍, എഎസ്‌ഐ അജികുമാര്‍, സിപിഒമാരായ മിഥുന്‍ ജോസ്, ശ്രീരാജ്, അഖില്‍, ബിനു, സുജിത്ത് എന്നിവര്‍ പങ്കെടുത്തു. ഐബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here