Home Kerala മാസ്റ്റര്‍പ്ലാന്‍: മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

മാസ്റ്റര്‍പ്ലാന്‍: മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

1
0

തൊടുപുഴ: അശാസ്ത്രീയമായ മാസ്റ്റര്‍ പ്ലാനിനെതിരെ ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുതലക്കോടത്തുനിന്നാണ് പ്രതിഷേധമാര്‍ച്ച് ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. റോഡുകള്‍ 24 മീറ്ററും 18 മീറ്ററും എന്ന കണക്കില്‍ ജനവാസ കേന്ദ്രങ്ങളിലൂടെ നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള മാസ്റ്റര്‍ പ്ലാനിലെ കരട് നിര്‍ദേശങ്ങള്‍ അപ്രായോഗികമാണ്. വാര്‍ഡ് സഭകളില്‍ ചര്‍ച്ച ചെയ്യാതെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച നടപടി സ്വീകാര്യമല്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി റവ.ഡോ. ജോര്‍ജ് താനത്തുപറന്പില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോര്‍ജ് താന്നിക്കല്‍ അധ്യക്ഷത വഹിച്ചു. സി.പി. മാത്യു, ടി.എം. സലിം, മുഹമ്മദ് ഫൈസല്‍, പി.പി. ജോയി, കെ.ഐ. ആന്റണി, രാജു തരണിയില്‍, ജിതേഷ് ഇഞ്ചക്കാട്ട്, എം.സി. മാത്യു, അഡ്വ. ജോസഫ് ജോണ്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, ജോജോ പാറത്തലക്കല്‍, ജോര്‍ജ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ടോം ജെ. കല്ലറയ്ക്കല്‍,കെ. കെ. ജോസഫ്, കെ.പി. മാത്യു, ജോര്‍ജ് തുറയ്ക്കല്‍, ജോയി കരോട്ടുമല, സാന്‍ കളപ്പുര എന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here