Home Breaking News മില്ലറ്റ് ചേര്‍ന്ന പുതിയ സഫോള ഓട്സ് ഗോള്‍ഡ് മാരികോ  പുറത്തിറക്കി

മില്ലറ്റ് ചേര്‍ന്ന പുതിയ സഫോള ഓട്സ് ഗോള്‍ഡ് മാരികോ  പുറത്തിറക്കി

1
0
ഇന്ത്യയിലെ മുന്‍ നിര എഫ്എംസിജി കമ്പനികളിലൊന്നായ മാരികോ ലിമിറ്റഡ് സഫോള ഓട്സ് ഗോള്‍ഡ് പുറത്തിറക്കി. ഓട്സിനോടൊപ്പം മില്ലറ്റുകള്‍(മണിചോളം) കൂടി ചേരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഇത് ഒരു പുതിയ അനുഭവം വാഗ്ദാനം ചെയ്യുന്നു. പുതുപുത്തന്‍ സഫോള ഓട്സ് ഗോള്‍ഡില്‍ നനുത്ത തരികളും ക്രീമിയായ രൂപവുമുള്ളതിനാല്‍ അതിവേഗത്തില്‍ ലഭിക്കുന്ന പോഷകസമ്പുഷ്ടവും രുചികരവുമായ ഒരു പ്രാതല്‍ തേടുന്നവര്‍ക്ക് വ്യതിരിക്തമായ ഒരു തെരഞ്ഞെടുപ്പായി ഇത് മാറുന്നു. പുതിയ സഫോള ഓട്സ് ഗോള്‍ഡ് 400 രൂപ വില വരുന്ന 1.5 കിലോഗ്രാം പായ്ക്കിലാണ് വരുന്നത്.  ആധുനിക വ്യാപാര, ഇ-കൊമേഴ്സ് വേദികളിലെല്ലാം തന്നെ രാജ്യത്തുടനീളം ഇത് ലഭ്യമായിരിക്കും.

നാരുകളും പ്രോട്ടീനും ധാരാളമായുള്ള മില്ലറ്റുകളുടെ ഗുണഫലങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള സഫോള ഓട്സ് ഗോള്‍ഡ്, ഓട്സിന്റെ എല്ലാവിധ നന്മകളും ലഭ്യമാക്കുന്നു എന്നു മാത്രമല്ല മില്ലറ്റില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് അംശം നിങ്ങളുടെ മെറ്റബോളിസത്തിന് തുടക്കം കുറിക്കുവാനും ദിവസം മുഴുവന്‍ നിങ്ങളുടെ ഊര്‍ജ്ജത്തിന്റെ തോത് കാത്തു സൂക്ഷിക്കുവാനും സഹായിക്കുന്നു. തിരക്കുപിടിച്ച ജീവിതശൈലി നയിച്ചു വരുന്ന വ്യക്തികള്‍ക്ക് ഒരു തികവുറ്റ തെരഞ്ഞെടുപ്പായി ഇത് മാറും. കാരണം ദിവസം മുഴുവന്‍ ഉല്‍പ്പാദനക്ഷമതയുള്ളവരായി നിലകൊള്ളുവാന്‍ വേണ്ട ഊര്‍ജ്ജം ഇത് അവര്‍ക്ക് നല്‍കുന്നു. ഇതിനുപുറമേ, സഫോള ഓട്സ് ഗോള്‍ഡ് ശരീരഭാരം നിയന്ത്രിക്കുവാനും സഹായിക്കുന്നതിനാല്‍ അതിരക്ത സമ്മര്‍ദ്ദത്തിന്റെ അപകട സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, ക്രീമി രൂപം കൂട്ടിച്ചേര്‍ത്തിരിക്കുന്നു എന്നതിനാല്‍ പ്രാതല്‍ അനുഭവങ്ങളെ സമ്പന്നമാക്കി കൊണ്ട് പ്രഭാതങ്ങളെ സന്തോഷകരമാക്കുന്നു അത്.

”രുചിയില്‍ വിട്ടുവീഴ്ച്ചയൊന്നും ചെയ്യാത്ത ആരോഗ്യകരമായ ഉല്‍പ്പന്നങ്ങളുടെ പര്യായമായി മാറിയിരിക്കുന്നു സഫോള. ഈ വാഗ്ദാനത്തിന്റെ ചുവടു പിടിച്ചുകൊണ്ട് ഞങ്ങളുടെ ഏറ്റവും പുതിയ നവീനമായ വാഗ്ദാനം സഫോള ഓട്സ് ഗോള്‍ഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നതില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്. മില്ലറ്റിന്റെ നന്മയോടു കൂടിയ ഞങ്ങളുടെ സൂപ്പര്‍ ക്രീമി ഓട്സ് സന്തോഷകരമായ ഒരു ദിവസം ആരംഭിക്കുവാന്‍ അവസരം നല്‍കുന്നു.” പുതിയ ഉല്‍പ്പന്നം പുറത്തിറക്കുന്ന വേളയില്‍ സംസാരിക്കവെ മാരികോ ലിമിറ്റഡിന്റെ ഇന്ത്യാ ബിസിനസ്സിന്റെ സിഒഒയും ന്യൂ ബിസിനസ്സിന്റെ സിഇഒയുമായ സഞ്ജയ് മിശ്ര പറഞ്ഞു. ”പുതിയ ഉല്‍പ്പന്നം പുറത്തിറക്കിയതോടെ മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളുടെ നിര ഞങ്ങള്‍ വിശാലമാക്കുകയാണ്. മഞ്ചീസ്, സഫോള മസാല ഓട്സ് കരാര ക്രഞ്ച് എന്നിങ്ങനെയുള്ള വളരെ ജനപ്രിയമായ ഉല്‍പ്പന്നങ്ങള്‍ നിലവില്‍ തന്നെ ഈ വിഭാഗത്തിലുണ്ട്. ഉല്‍പ്പന്നങ്ങളുടെ നിരയിലേക്ക് മില്ലറ്റുകളെ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് ഞങ്ങള്‍ ലക്ഷ്യമിടുന്നത് സുസ്ഥിരവും പോഷകസമ്പുഷ്ടവുമായ ഭക്ഷ്യ സ്രോതസ്സായി മില്ലറ്റുകളെ പ്രോത്സാഹിപ്പിക്കണം എന്ന സര്‍ക്കാരിന്റെ വീക്ഷണത്തോടൊപ്പം ചേരുക എന്നതാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here