പുള്ളിപ്പുലി ആക്രമണത്തില്‍ ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്മയ്ക്കൊപ്പം വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായത്. മുംബൈയിലെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ഗോരേഗാവിലെ ആരെ കോളനിയിലെ വനമേഖലയിലാണ് സംഭവം.ആരെയിലെ യൂണിറ്റ് നമ്പര്‍ 15ല്‍ രാവിലെ 6.30ഓടെയാണ് സംഭവം. വീട്ടില്‍ നിന്ന് 30 അടി അകലെയുള്ള ക്ഷേത്രത്തിലേക്ക് അമ്മയ്ക്കൊപ്പം നടക്കുകയായിരുന്നു കുട്ടി. ഇതിനിടെ പിന്നില്‍ നിന്നും എത്തിയ പുലി പെണ്‍കുട്ടിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ആരെ കോളനിയിലെ ജനവാസ കേന്ദ്രങ്ങളിലും പാടങ്ങളിലും പുള്ളിപ്പുലികള്‍ എത്തുന്നത് പതിവാണ്. പുലി ആക്രമിക്കുന്ന സംഭവങ്ങളും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. കോളനിയില്‍ പുലിയുടെ ആക്രമണം വര്‍ധിക്കുന്നത് പ്രദേശത്തെ നാട്ടുകാരില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം പ്രദേശത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ വനംവകുപ്പ് കര്‍മപദ്ധതി ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.റെസ്‌കിങ്ക് അസോസിയേഷന്‍ ഫോര്‍ വൈല്‍ഡ് ലൈഫ് വെല്‍ഫെയര്‍ (RAWW)യുടെ ഒരു സംഘത്തെ സഹായത്തിനായി വനം വകുപ്പ് വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കണം- സുപ്രീം കോടതി

      ന്യൂഡല്‍ഹി: തെരുവുനായ നിയന്ത്രണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാ…