Home Kerala മുഖ്യമന്ത്രി തേരാപ്പാര നടത്തുന്ന കേരള ജനസദസ് ഗുണ്ടാ സദസായി മാറി ; കെ.സുധാകരന്‍

മുഖ്യമന്ത്രി തേരാപ്പാര നടത്തുന്ന കേരള ജനസദസ് ഗുണ്ടാ സദസായി മാറി ; കെ.സുധാകരന്‍

1
0

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുഖ്യമന്ത്രി തേരാപ്പാര നടത്തുന്ന കേരള ജനസദസ് ഗുണ്ടാ സദസായി മാറിയെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു.മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിക്കുന്നവര്‍ പാര്‍ട്ടിക്കാരല്ല. സെലക്റ്റഡ് ഗുണ്ടകളാണെന്നും സുധാകരന്‍ ആരോപിച്ചു. അവരാണ് മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കുന്നതെന്നും ഇത് പോലൊരു നാറിയ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.അതേസമയം നവകേരള സദസിനെതിരെ യൂത്ത് ലീഗിന്റെ പോസ്റ്റര്‍. കോഴിക്കോട് മുക്കത്ത് ഇന്ന് നടക്കുന്ന പരിപാടിക്കെതിരെയാണ് പോസ്റ്റര്‍. മുസ്ലീം യൂത്ത് ലീഗ് മുക്കം മുനിസിപ്പല്‍ കമ്മിറ്റി എന്നെഴുതിയ പോസ്റ്റാറാണ് മുക്കം അഗസ്ത്യ മുഴിയങ്ങാടിയിലും പരിസരങ്ങളിലും പതിച്ചിരിക്കുന്നത്. ഇത് നവകേരള സൃഷ്ടിയല്ല, സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ദൂര്‍ത്താണെന്ന് വിമര്‍ശനം.ഇന്നലെ നവകേരള സദസ്സിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. ഇന്നും യുജനസംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം നവകേരള സദസിന്റെ മൂന്നാം ദിവസമായ ഇന്ന് കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here