Kerala Pranamam

മുട്ടില്‍ മരംമുറി കേസില്‍ കര്‍ഷകര്‍ക്ക് കനത്ത പിഴ; പുനഃപരിശോധിക്കാന്‍ റവന്യൂവകുപ്പ്

മുട്ടില്‍ മരംമുറി കേസില്‍ ഭൂവുടമകള്‍ക്ക് കനത്ത പിഴ നോട്ടീസ് അയച്ചതില്‍ പുനഃപരിശോധനയ്ക്ക് റവന്യൂവകുപ്പ്. കര്‍ഷകരുടെ പരാതികള്‍ പരിശോധിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇപ്പോഴത്തെ നടപടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടന്നതെന്നും റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. മനോരമ ന്യൂസാണ് പിഴ നോട്ടീസ് ലഭിച്ച കര്‍ഷകരുടെ ദുരിതം പുറത്തുകൊണ്ടുവന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മുട്ടില്‍ മരംമുറിയില്‍ ഭൂവുടമകള്‍ക്കെതിരായ പിഴ നോട്ടിസ് പിന്‍വലിക്കണമെന്ന് സിപിഐ. റോജി അഗസ്റ്റിന്‍ തുടങ്ങിയ ആളുകള്‍ ചതിച്ചും പ്രലോഭിപ്പിച്ചും ആണ് ആദിവാസികളുടെ സ്ഥലത്ത് നിന്ന് മരം മുറിച്ചത്. നിയമപരമായ അറിവില്ലാത്ത ആദിവാസികളെ ചതിക്കുകയായിരുന്നു. ആദിവാസികള്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെ പിഴ ഈടാക്കാനുള്ള ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സിപിഐ വയനാട് ജില്ലാ സെക്രട്ടറി റവന്യൂ മന്ത്രിക്ക് കത്തുനല്‍കി. റവന്യൂ ഉത്തരവിനെതിരെ അടുത്തമാസം നാലു മുതല്‍ പ്രതിഷേധ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് ജില്ലയിലെ സിപിഎം നേതൃത്വം