കൊച്ചി : മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് (82) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. 1961ല്‍ കേരളപ്രകാശം എന്ന പത്രത്തിലൂടെയാണ് കെ എം റോയ് മാദ്ധ്യമരംഗത്തേയ്ക്ക് പ്രവേശിച്ചത്. പിന്നീട് കേരള ഭൂഷണം, ദേശ ബന്ധു, ദി ഹിന്ദു, എക്കണോമിക് ടൈംസ് എന്നി പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയില്‍ നിന്നുമാണ് അദ്ദേഹം സജീവ മാദ്ധ്യമപ്രവര്‍ത്തനത്തില്‍ നിന്നും വിരമിക്കുന്നത്. തുടര്‍ന്നും മാദ്ധ്യമങ്ങളില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതുമായിരുന്നു.
കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന്‍, ഇരുളും വെളിച്ചവും എന്നീ കൃതികളുടെ രചയിതാവാണ്. രണ്ടുതവണ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി മാദ്ധ്യമ പുരസ്‌കാരങ്ങള്‍ക്കും കെ എം റോയ് അര്‍ഹനായി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…