Home Breaking News മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകും’ ; സുരേഷ് ഗോപി

മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകും’ ; സുരേഷ് ഗോപി

2
0

 

വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് നന്മയുള്ള സ്ഥാപനമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അത് കിരാത രൂപത്തിലേക്ക് മാറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അങ്ങനെ സംഭവിക്കാതിരിക്കാനും വലിയൊരു സമൂഹത്തിന് ദോഷകരമാവാതിരിക്കാനും വേണ്ടിയുള്ള നിയമ മാറ്റമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് മുനമ്പത്തിനും ഗുണപ്പെടുന്നു എന്നുള്ളതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും കുത്തിത്തിരിപ്പ് ഇല്ലാത്ത വിചക്ഷണരോട് ചോദിക്കുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചത്. മുസ്ലീങ്ങള്‍ക്ക് കുഴപ്പമാകുമെന്നല്ലേ അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞത് – അദ്ദേഹം പറഞ്ഞു. നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമുണ്ടോ എന്ന ചോദ്യത്തിന് വെയിറ്റ് ചെയ്യൂ സര്‍, ഈ ബില്‍ വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ജബല്‍പൂരിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പൊട്ടിത്തെറിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അക്രമം അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടുണ്ടെന്നും ക്രിസ്ത്യന്‍ സമൂഹം അണിനിരന്നതിന്റെ അങ്കലാപ്പിലാണ് ആങ്ങളയും പെങ്ങളും വരാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജബല്‍പൂരിലെ സംഭവത്തെ ന്യായീകരിക്കുകയാണോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരോടാണ് ചോദിക്കുന്നതെന്ന് സൂക്ഷിച്ച് സംസാരിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. ബീ കെയര്‍ഫുള്‍. ജബല്‍പൂരില്‍ സംഭവിച്ചതിന് നിയമപരമായി നടപടി എടുക്കും. മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സൗകര്യമില്ല – അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here