Home Breaking News മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

1
0

കൊച്ചി: മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് നിര്‍ദേശിച്ച് ഹൈക്കോടതി. സൂര്യനെല്ലി പീഡനക്കേസ് ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിനാണിത്. സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെകെ ജോഷിയാണ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.സൂര്യനെല്ലി കേസിനെപ്പറ്റി സിബി മാത്യൂസിന്റെ ‘നിര്‍ഭയം’ എന്ന പുസ്തകത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇരയെ തിരിച്ചറിയാന്‍ പറ്റുന്ന രീതിയിലായിരുന്നു അതിലെ പരാമര്‍ശം. ഇര, അവരുടെ മാതാപിതാക്കള്‍, പ്രദേശം എന്നിവയെപ്പറ്റിയെല്ലാം പറഞ്ഞ് അവരെ പൊതു സമൂഹത്തില്‍ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നാണ് ജോഷി കോടതിയെ അറിയിച്ചത്. ജോഷി ആദ്യം പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.സിബി മാത്യൂസിന് എതിരായ പരാതി പരിഗണിച്ച് ഏഴു ദിവസത്തിനകം നടപടിയെടുക്കാന്‍ മണ്ണന്തല പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പുസ്തകത്തില്‍ പെണ്‍കുട്ടിയുടെ പേര് നല്‍കിയിട്ടില്ലെങ്കിലും മറ്റ് വിവരങ്ങളെല്ലാം ഉണ്ട്. ഇത് ഐപിസി 228 എ പ്രകാരമുള്ള കുറ്റകൃത്യമാണെന്നും ജോഷിയുടെ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സിബി മാത്യൂസിനെതിരായ പരാതി തള്ളിയ പൊലീസ് മേധാവിയുടെ നടപടി ഹൈക്കോടതി അസാധുവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here