
തൃശൂര്‍: മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി നല്‍കുന്ന മുല്ലനേഴി പുരസ്‌കാരം ഈ വര്‍ഷം കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് നല്‍കുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി കവി സി. രാവുണ്ണിയും ട്രഷറര്‍ ജയന്‍ കോമ്രേഡും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.’ചോപ്പ്’ എന്ന സിനിമക്കുവേണ്ടി രചിച്ച ‘മനുഷ്യനാകണം..’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഈമാസം 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൃശൂരില്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു സമ്മാനിക്കും. അശോകന്‍ ചരുവില്‍, കാവുമ്പായി ബാലകൃഷ്ണന്‍, രാവുണ്ണി എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.ഇതോടൊപ്പം നല്‍കുന്ന വിദ്യായ കാവ്യപ്രതിഭ പുരസ്‌കാരത്തിന് അഞ്ച് പേര്‍ അര്‍ഹരായി. തളിപ്പറമ്പ് വിദ്യാനികേതന്‍ ടാഗോര്‍ ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി കെ.വി. മെസ്‌ന, തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ ബി. ഗൗരി, കാസര്‍കോട് ചീമേനി ജി.എച്ച്.എസ്.എസിലെ പി. നിരഞ്ജന, പാലക്കാട് പെരുമുടിയൂര്‍ ഓറിയന്റല്‍ ജി.എച്ച്.എസ്.എസിലെ സി.ടി. റുക്‌സാന, തൃശൂര്‍ നടവരമ്പ് ജി.എച്ച്.എസ്.എസിലെ എം. മനീഷ എന്നിവരാണ് പ്രശസ്തി പത്രവും ഫലകവും പുസ്തകങ്ങളും അടങ്ങുന്ന പുരസ്‌കാരത്തിന് അര്‍ഹരായത്.








