Home World മൂത്ത മകൾക്ക് 65 വയസ്, 89ാം വയസിൽ വീണ്ടും അച്ഛനായി ഫോർമുല വൺ മുൻമേധാവി

മൂത്ത മകൾക്ക് 65 വയസ്, 89ാം വയസിൽ വീണ്ടും അച്ഛനായി ഫോർമുല വൺ മുൻമേധാവി

6
0

ലണ്ടൻ: പ്രമുഖ ബ്രിട്ടീഷ് വ്യവസായിയും ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ മുൻ മേധാവിയുമായ ബെർണി എക്ലസ്റ്റോൺ 89ാം വയസിൽ വീണ്ടും അച്ഛനായി. എക്ലസ്റ്റോണിന്റെ 44കാരിയായ ഭാര്യ ഫാബിയാന ഫ്‌ളോസി ആൺകുട്ടിക്ക് ജന്മം നൽകി. എയ്‌സ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. എക്ലസ്റ്റോണിന്റെ മൂന്നാം ഭാര്യയാണ് ഫാബിയാന. ഇവി ബാംഫോർഡ്, സ്ലാവിസ റാഡിച്ച് എന്നീ മുൻ ഭാര്യമാരിലായി എക്ലസ്റ്റോണിന് മൂന്നു മക്കളുണ്ട്. ഇതിൽ ഇവി ബാംഫോർഡിൽ ജനിച്ച മൂത്തയാളായ ഡെബോറയ്ക്ക് 65 വയസുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യ ആൺകുഞ്ഞാണ് എയ്‌സ്. ടമാര, പെട്ര എന്നിവരാണ് ഇദ്ദേഹത്തിന്റെ മറ്റ് പെൺമക്കൾ.
അഞ്ചു കൊച്ചുമക്കളും ഇദ്ദേഹത്തിനുണ്ട്. 1958ൽ കാർ ഡ്രൈവറായാണ് എക്ലസ്റ്റോൺ ഫോർമുല വൺ ടൂർണമെന്റിലെത്തുന്നത്. അവിടെ ശോഭിക്കാനായില്ല. പിന്നീട് ഒരു ടീമിന്റെ ഉടമയായി. 2017ൽ ഫോർമുല വൺ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആയി. 40 വർഷക്കാലത്തോളം ഫോർമുല വൺ മേധാവിയായിരുന്നു ഇദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here