
മെസിയുടെ വരവ് കേരളത്തില്‍ ആവേശം തീര്‍ക്കും, അടുത്ത് നിന്ന് കാണാന്‍ കഴിഞ്ഞാല്‍ ഭാഗ്യം; പന്ന്യന്‍ രവീന്ദ്രന്‍
ലയണല്‍ മെസിയും സംഘവും കേരളത്തില്‍ എത്തുമ്പോള്‍ അത് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മെസി ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാണ്, അദ്ദേഹത്തെ മറികടക്കാന്‍ ഇതുവരെ ആരും വന്നിട്ടില്ല. ഏത് സമയത്തും ഏത് ടീമിനും മെസി എന്ന കളിക്കാരന്‍ കൂടെയുണ്ടായാല്‍ അതൊരു ആത്മവിശ്വാസമാണ്. അതുതന്നെയാണ് ഒരു കളിക്കാരന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പന്ന്യന്‍ രവീന്ദ്രന്‍ ട്വന്റി ഫോറിനോട് പറഞ്ഞു.
മെസിയുടെ ഓരോ കിക്കും അദ്ദേഹത്തിന്റെ ഓരോ ഷോര്‍ട്ടും നമ്മുടെയൊക്കെ മനസുകളില്‍ എന്നും ഉണ്ടാകും. അത്ര കണിശതയോടുകൂടി ഓരോ കിക്കും ചെയ്യുന്ന ഒരു കളിക്കാരന്‍ ലോകചരിത്രത്തില്‍ ഇല്ല. അര്‍ജന്റീനിയന്‍ ടീമിന് അദ്ദേഹം ഒരിക്കലും മറക്കാന്‍ കഴിയാത്ത കളിക്കാരനാണ്. ജനകീയ കായിക വിനോദമേഖലയായ ഫുട്‌ബോളിന് മെസി ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കളിക്കാരന്‍ തന്നെയാണ്, അവര്‍ കേരളത്തില്‍ വരുന്നുവെന്ന് പറയുമ്പോ അത് കേരളീയര്‍ക്ക് ആവേശമാണ് നല്കുന്നതെന്നും മെസിയെ അടുത്ത് നിന്ന് കാണാന്‍ കഴിഞ്ഞാല്‍ ഭാഗ്യം അതിനപ്പുറം ഒന്നും ആഗ്രഹിക്കുന്നില്ല പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒന്നരമാസത്തിനകം അര്‍ജന്റീന പ്രതിനിധികള്‍ കേരളത്തില്‍ എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍ സ്ഥിരീകരിച്ചു. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും മത്സരം.ഫിഫ വിന്‍ഡോ പ്രകാരം സമയം കണ്ടെത്തും.സൗഹൃദ മത്സരം മത്സരം അടുത്ത വര്‍ഷമാണുണ്ടാവുക. ഇതുമായി ബന്ധപ്പെട്ട തീയതി പ്രഖ്യാപനം ഉണ്ടായിട്ടില്ല. രണ്ട് മത്സരങ്ങള്‍ കളിക്കും എന്നാണ് ടീമിന്റെ അറിയിപ്പ് മത്സരം നടത്താനുള്ള വിവിധ വേദികള്‍ കേരളത്തിലുണ്ട്. ധാരാളം ആളുകളെ ഉള്‍ക്കൊള്ളേണ്ട സ്റ്റേഡിയമാണ് വേണ്ടതെന്നും അതില്‍ത്തന്നെ കൊച്ചിയാണ് പ്രഥമ പരിഗണയെന്നും മന്ത്രി പറഞ്ഞു.
അര്‍ജന്റീനയുടെ കേരള ദൗത്യത്തെ വ്യാപാരി സംഘടനകള്‍ സ്വാഗതം ചെയ്തു. കേരളത്തിന് വ്യാപാരി സമൂഹകത്തിന് വലിയ ഉണര്‍വുണ്ടാക്കുന്ന തീരുമാനമാണെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ നല്‍കുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് ജനത്തിന് മത്സരം കാണാന്‍ അവസരം ഉണ്ടാകും. സാധാരണ വ്യാപാരികളെ സഹായിക്കാനുള്ള സര്‍ക്കാര്‍ സന്നദ്ധതയ്ക്ക് വ്യാപാരി സംഘടനകള്‍ നന്ദി അറിയിച്ചു.
Home Breaking News മെസിയുടെ വരവ് കേരളത്തില്‍ ആവേശം തീര്‍ക്കും, അടുത്ത് നിന്ന് കാണാന്‍ കഴിഞ്ഞാല്‍ ഭാഗ്യം; പന്ന്യന്‍ രവീന്ദ്രന്‍






