Home Obitury മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു; ഇടുക്കിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു; ഇടുക്കിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

3
0

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്‌തു; ഇടുക്കിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

ഇടുക്കി: മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പത്താംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.ഇടുക്കി കൊക്കയാര്‍ നാരകപ്പുഴ വടക്കേപുളിക്കല്‍ വീട്ടില്‍ ആരിഫിന്റെ മകന്‍ റസല്‍ മുഹമ്മദ് (15) ആണ് ആത്മഹത്യ ചെയ്തത്. ഫോണ്‍ നല്‍കാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.പുലര്‍ച്ചെ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ വാങ്ങിവെച്ചിരുന്നു.രാവിലെ മൊബൈല്‍ ചോദിച്ചപ്പോള്‍ 12 മണി വരെ പഠിച്ചാല്‍ തരാമെന്ന് പറഞ്ഞു.പന്ത്രണ്ടു മണിക്ക് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായെങ്കിലും മൊബൈല്‍ വാങ്ങാതെ റസല്‍ വാങ്ങാതെ മുറിയിലേക്ക് പോയി. റസല്‍ മുറിയിലേക്ക് പോയതിന് പിന്നാലെ അമ്മ തുണി ഉണക്കാന്‍ പുറത്തേക്കും പോയി. ഒരു മണിയോടെ തിരികെ എത്തി വിളിച്ചിട്ട് റസല്‍ കതക് തുറന്നില്ല. വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ മുണ്ടക്കയത്തെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here