ടെഹ്‌റാന്‍: ഉപരോധം ഏര്‍െപ്പടുത്തിയ യു.എസിന് മറുപടിയായി ഇറാന്റെ വ്യോമാഭ്യാസ പ്രകടനം. രാജ്യംനേരിടുന്നതു ‘യുദ്ധസമാനമായ’ സാഹചര്യമാണെന്നഇറാനിയന്‍ പ്രസിഡന്റ് ഹസന്റൂഹാനിയുടെ പ്രസ്താവനകൂടിയെത്തിയതോടെ ഒരിടവേളയ്ക്കുശേഷം മേഖലയില്‍വീണ്ടും സംഘര്‍ഷാവസ്ഥ പുകയുകയാണ്.2015ല്‍ പ്രസിഡന്റ് ബറാക്ഒബാമയുമായി ഒപ്പിട്ട ആണവകരാര്‍ പ്രകാരം ഇറാനു നല്‍കിയിരുന്ന എല്ലാ സാമ്പത്തികഇളവുകളും ഇന്നലത്തെ ഉപരോധത്തോടെ ഇല്ലാതായി.നമ്മളൊരു യുദ്ധസമാനസാഹചര്യം നേരിടുകയാണ്.നമ്മെ ‘ശല്യപ്പെടുത്തുന്ന’ശത്രുവിനെതിരെയാണു പോരാട്ടം. അതില്‍ വിജയിക്കാന്‍നാം നിലകൊണ്ടേമതിയാകൂ…’ റൂഹാനി പറഞ്ഞു.1980ലെ ഇറാന്‍ ഇറാഖിയുദ്ധസാഹചര്യം ചൂണ്ടിക്കാട്ടിയുള്ളപ്രസ്താവനയും റൂഹാനിയുടെഭാഗത്തുനിന്നുണ്ടായി.ഇന്നലെ നമുക്കു മുന്നില്‍
സദ്ദാം ഹുസൈനായിരുന്നു.ഇന്ന് അതു ഡോണള്‍ഡ് ട്രംപാണ്. രണ്ടും തമ്മില്‍ വലിയവ്യത്യാസമില്ല. ഇതിനെ നേരിട്ടു വിജയിച്ചേ മതിയാകൂ…’ റൂഹാനി കൂട്ടിച്ചേര്‍ത്തു.ഇറാന്റെ പ്രധാന വരുമാനമാര്‍ഗമായ ഇന്ധന കയറ്റുമതിയുടെ കഴുത്തിനുപിടിക്കുന്നതാണു യുഎസിന്റെഉപരോധം. രാജ്യത്തിന്റെദേശീയ കറന്‍സിക്ക് ഇടിവു തട്ടിയിരിക്കുന്ന സാഹചര്യത്തില്‍പ്രത്യേകിച്ചും. രാജ്യത്തു മരുന്നുകള്‍ക്കു മുതല്‍ മൊബൈലിനു വരെ വില കുതിച്ചുകയറുകയാണ്. എന്നാല്‍ ഒരുപരോധത്തിനും തളര്‍ത്താനാവില്ലെന്നാണു റൂഹാനിയുടെപ്രഖ്യാപനം. ‘ഇറാന്‍ ഇന്ന്എണ്ണ വില്‍ക്കുന്നുണ്ട്, നാളെയുംഅതു തുടരും. ഒരു സംശയവും വേണ്ട’യുറേനിയം സമ്പുഷ്ടീകരണത്തില്‍ ഉള്‍പ്പെടെ ഇറാന്‍നല്‍കിയ ഉറപ്പുകളും ഇനിതത്വത്തില്‍ ഇല്ലാതാകും. ഏതുനിമിഷം വേണമെങ്കിലും സമ്പുഷ്ടീകരണം ആരംഭിക്കുമെന്ന്ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.അത് എത്രയും പെട്ടെന്നുണ്ടാകുമെന്നുമാണു മുന്നറിയിപ്പ്.ഇറാന്‍ യുഎസ് സംഘര്‍ഷത്തിലേക്ക് ഇസ്രയേലും
വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ആശയവിനിമയ ശൃംഖലയ്ക്കു നേരെ അടുത്തിടെഇസ്രയേല്‍ സൈബര്‍ ആക്രമണം നടത്തിയെന്നായിരുന്നുഇറാന്റെ പരാതി.തങ്ങള്‍ക്കെതിരെ ഉയരുന്നഭീഷണികള്‍ക്കെല്ലാം മറുപടിയുമായിട്ടായിരുന്നു ഇറാന്റെവ്യോമാഭ്യാസ പ്രകടനം. ഇറാന്റെവടക്കന്‍ മേഖലയിലാണ്അഭ്യാസ പ്രകടനം നടക്കുന്നത്. വ്യോമാക്രമണം നടത്തുന്നതിനുള്ള യുദ്ധ വിമാനങ്ങളുംവിമാനങ്ങളെ വെടിവച്ചിടുന്നസംവിധാനങ്ങളുമെല്ലാം അഭ്യാസത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.കരയില്‍നിന്ന് ആകാശേത്തക്കു മിസൈല്‍ അയച്ച്ഒരു ഡ്രോണ്‍ തകര്‍ക്കുന്നതിന്റെദൃശ്യങ്ങള്‍ ഇറാനിയന്‍ദേശീയ ടെലിവിഷനും പുറത്തുവിട്ടു. ഇറാന്റെ ദേശീയസേനയും അര്‍ധസൈനികവിഭാഗമായ റെവല്യൂഷനലിഗാര്‍ഡും പരിശീലനത്തില്‍പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…