ബെംഗളൂരു: കര്‍ണാടകഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ഹൃദയ വേദന നല്‍കിയപരാജയം ബെല്ലാരിയിലെയാണ്.കോണ്‍ഗ്രസിലെ വി.എസ്.ഉഗ്രപ്പയുടെ ഉഗ്രന്‍ വിജയംഅടുത്തകാലത്തൊന്നുംബി.ജെ.പിക്ക് മറക്കാനാവില്ല.2004 മുതല്‍ബി.ജെ.പി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന കാവിക്കോട്ടയാണ്‌കോണ്‍ഗ്രസ്-ജെ.ഡി.എസ്‌സഖ്യത്തിന് മുന്നില്‍ തകര്‍ന്നത്. 2014 ല്‍ ബി. ശ്രീരാമുലു85,144 വോട്ടിന് ജയിച്ചസീറ്റാണ് ബെല്ലാരി. എം.പിയായിരുന്ന ശ്രീരാമലു നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് ബെല്ലാരിയില്‍ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ശ്രീരാമലുവിന്റെസഹോദരി ജെ. ശാന്തയ്ക്കായി ബി.ജെ.പി കൈമെയ് മറന്ന്‌പൊരുതിയെങ്കിലും ഉഗ്രപ്പക്കുമുന്നില്‍ 222000ല്‍ പരം വോട്ടുകളുടെ കനത്ത പരാജയംനേരിടേണ്ടിവന്നു.ഉപതിരഞ്ഞെടുപ്പിന് അരെങ്ങാരുങ്ങിയപ്പോള്‍ ബി.ജെ.പിയ്ക്കും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനും ബെല്ലാരിയില്‍ അഭിമാനപോരാട്ടമായിരുന്നു. തങ്ങളുടെ ഉറച്ച സീറ്റായിരുന്ന ബെല്ലാരി പിടിക്കാന്‍ശ്രീരാമലുവിന്റെ സഹോദരിയെത്തന്നെ ബി.ജെ.പി കളത്തിലിറക്കി. 2009ല്‍ ശാന്തബെല്ലാരിയില്‍നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നു.2018ലെ ഉപതിരഞ്ഞെടുപ്പിലുംഇതാവര്‍ത്തിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ.എന്നാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ തിരെഞ്ഞടുപ്പ് പ്രചരണം കോണ്‍ഗ്രസ് നേതാവ് ഡി. ശിവകുമാര്‍ഏറ്റെടുത്തതോടെ കാര്യങ്ങള്‍മാറി.ബി.ജെ.പിയുടെ സിറ്റിങ്‌സീറ്റ് പിടിക്കാന്‍ മണ്ഡലത്തിനു പുറത്തുനിന്നുള്ള വി.എസ്ഉഗ്രപ്പയെയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം കളത്തിലിറക്കിയത്. മുന്‍ മുഖ്യമന്ത്രിസിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പിന്തുണ അദ്ദേഹത്തിന് തുണയായി.

തുടര്‍ന്ന് ഡി. ശിവകുമാറിന്റെനേതൃത്വത്തില്‍ കോണ്‍ഗ്രസുംജെ.ഡി.എസും പ്രചരണംനയിച്ചു. മറുവശത്ത് ഖനിരാ
ജാക്കന്‍മാരായ റെഡ്ഡി സഹോദരന്മാരുടെ പിന്തുണയില്‍ബി.ജെ.പിയും ആഞ്ഞുപിടിച്ചു.എന്നാല്‍ വോട്ടെടുപ്പിനൊടുവില്‍ഫലപ്രഖ്യാപനം വന്നപ്പോള്‍ പതിനാല് വര്‍ഷമായിബി.ജെ.പി കയ്യടക്കിയിരുന്നബെല്ലാരി അവരെ കൈവിട്ടു.
മണ്ഡലത്തില്‍ പലയിടത്തുംബി.ജെ.പിക്ക് അപ്രതീക്ഷിതതിരിച്ചടിയുണ്ടായി. റെഡ്ഡിസഹോദരന്മാരുടെയും ശ്രീരാമലുവിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിയപ്പോള്‍ ബെല്ലാരിയില്‍ വിജയംകണ്ടത് ഡി.ശിവകുമാറിന്റെ ചാണക്യതന്ത്രങ്ങള്‍. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയഅനിശ്ചിതത്വം നിലനിന്നിരുന്നകര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെയും ജെ.ഡി.എസിനെയും ഭരണത്തിലെത്തിക്കുന്നതിലും വിശ്വാസവോട്ടെടുപ്പില്‍ സംഖ്യതികയ്ക്കുന്നതിനും ബുദ്ധികേന്ദ്രമായിരുന്നശിവകുമാറിന് തന്റെ രാഷ്ട്രീയജീവിതത്തില്‍ മറ്റൊരു നേട്ടംകൂടിയാണ് ബെല്ലാരിയിലെ നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…