Home Uncategorized യുട്യൂബര്‍ ആകാനുള്ള ശ്രമം പൊലിഞ്ഞു, സ്റ്റുഡിയോ ഉപകരണങ്ങളും കിച്ചന്‍ സാമഗ്രികളും വില്‍ക്കാന്‍ യുവതി

യുട്യൂബര്‍ ആകാനുള്ള ശ്രമം പൊലിഞ്ഞു, സ്റ്റുഡിയോ ഉപകരണങ്ങളും കിച്ചന്‍ സാമഗ്രികളും വില്‍ക്കാന്‍ യുവതി

1
0

കഴിഞ്ഞ മൂന്ന് വര്‍ഷമായി യൂട്യൂബില്‍ കുക്കിംഗ് വിഡിയോകള്‍ ചെയ്യുന്നയാളാണ് നളിനി ഉനഗര്‍. ഇതിനായി എട്ട് ലക്ഷത്തിലധികം ചെലവഴിക്കുകയും ചെയ്തു. ഇപ്പോഴിതാ തനിക്ക് യൂട്യൂബില്‍ നിന്ന് ഒന്നും സമ്പാദിക്കാന്‍ സാധിച്ചില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. എക്‌സിലൂടെയാണ് വെളിപ്പെടുത്തല്‍.
ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം പോസ്റ്റുകളാണ് അവര്‍ പങ്കുവച്ചിരിക്കുന്നത്. സ്റ്റുഡിയോ ഉപകരണങ്ങളും കിച്ചന്‍ സാമഗ്രികളും വില്‍ക്കുകയാണെന്നും നളിനി ഉനഗര്‍ വ്യക്തമാക്കി. ഈ സാധനങ്ങള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ തന്നെ വിവരം അറിയിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
‘യൂട്യൂബ് ചാനലിനുവേണ്ടിയുള്ള കിച്ചണ്‍ സജ്ജീകരിക്കാനും സ്റ്റുഡിയോ സാമഗ്രികള്‍ വാങ്ങാനും പ്രമോഷനുമായി ഏകദേശം എട്ട് ലക്ഷത്തോളമാണ് ഞാന്‍ ചെലവഴിച്ചത്. പക്ഷേ തിരിച്ചുകിട്ടിയതാകട്ടെ പൂജ്യം രൂപയും.’- എന്നാണ് മറ്റൊരു പോസ്റ്റില്‍ പറയുന്നത്.
‘താന്‍ 250ലധികം വീഡിയോകള്‍ ചെയ്തു. മൂന്ന് വര്‍ഷം എന്നെ യൂട്യൂബിനായി സമര്‍പ്പിച്ചു. എന്നിട്ടും ഒരു വരുമാനവും ലഭിച്ചില്ല. അതിനാല്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്താനും പ്ലാറ്റ്ഫോമില്‍ നിന്ന് എന്റെ എല്ലാ ഉള്ളടക്കവും ഇല്ലാതാക്കാനും താന്‍ ന്‍ തീരുമാനിച്ചു.’- നളിനി ഉനഗര്‍ കമന്റ് ചെയ്തു.
യുവതിയുടെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. യൂട്യൂബില്‍ നിന്ന് പണം കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഏറെയും ചര്‍ച്ചയായത്.

LEAVE A REPLY

Please enter your comment!
Please enter your name here