Home National യുപിയില്‍ കോണ്‍ഗ്രസ്-അപ്‌നദള്‍ സഖ്യം

യുപിയില്‍ കോണ്‍ഗ്രസ്-അപ്‌നദള്‍ സഖ്യം

7
0

ലക്‌നോ: എന്‍.ഡി.എ ഘടകകക്ഷിയായ അപ്‌നാദള്‍ (സോണിലാല്‍) നേതാവ് അനുപ്രിയ പട്ടേലിന്റെ മാതാവ് കൃഷ്ണ പട്ടേലിന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചു. ഇവരുടെ കക്ഷിയായ അപ്‌നാദളിന് കോണ്‍ഗ്രസ് രണ്ടു സീറ്റ് നല്‍കി.
ശനിയാഴ്ച യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം . കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അപ്‌നാദളിനെ പ്രതിനിധീകരിച്ച് പാര്‍ട്ടി പ്രസിഡന്റ് കൃഷ്ണ പട്ടേലും ജനറല്‍ സെക്രട്ടറി പങ്കജ് നിരഞ്ജന്‍ സിംഗുമാണ് എത്തിയത്.
അനുപ്രിയ പട്ടേലിന്റെ അപ്‌നാദളുമായി ബി.ജെ.പി സീറ്റ് ധാരണയില്‍ എത്തിയതിനു പിന്നാലെയാണു കോണ്‍ഗ്രസ് നീക്കം നടത്തിയത്.
ഗോണ്ട, പിലിഫിത് സീറ്റുകളാണ് കോണ്‍ഗ്രസ് അപ്‌നാദളിനു വിട്ടുനല്‍കിയത്.
ഫുല്‍പുര്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അനുകൂല സമീപനം സ്വീകരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here