
തേഞ്ഞിപ്പലം: സ്വാശ്രയ കോളജ് യുയുസിമാരുടെ വോട്ടവകാശം റദ്ദാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ കാലിക്കട്ട് സര്‍വകലാശാലയിലേക്ക് സിന്‍ഡിക്കേറ്റ് മാര്‍ച്ച് നടത്തി. സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ നിന്ന് സ്വാശ്രയ കോളജുകളിലെ യുയുസിമാരുടെ വോട്ടവകാശം റദ്ദാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുക, സെമസ്റ്റര്‍ പരീക്ഷകളുടെ ഫലങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുക, 2020 ബാച്ച് വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികളോട് നീതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് വി.പി.അബ്ദുള്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറന്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ്, വൈസ് പ്രസിഡന്റ് ഖമറുസമാന്‍ മൂര്‍ക്കത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിബി മക്കരപ്പറന്പ്, ഹരിതന നേതാവ് ലബീബ, നസീഫ് ഷെര്‍ഷ്, നിസാം.കെ.ചേളാരി, പി.വി.ഫാഹിം അഹമ്മദ്, എന്‍.സി.ഷരീഫ്,എന്‍.കെ.നിഷാദ്, സല്മാന് കടന്പോട്ട്, ജാസിംപറന്പില്, കെ.അജ്മല്‍, പി.ആഷിഖ് മരക്കാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












