Home Cinema രണ്ടാമൂഴം ആരിലേക്ക്; ദിലീപ് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

രണ്ടാമൂഴം ആരിലേക്ക്; ദിലീപ് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

1
0

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ മലയാള സിനിമാരംഗത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഭീമനായി ആര് അഭിനയിക്കും ആര് സംവിധാനം ചെയ്യും തുടങ്ങിയവയായിരുന്നു ആദ്യ നാളുകളില്‍. മോഹന്‍ ലാല്‍ ഭീമനാകും ശ്രീകുമാര്‍ മേനോന്‍ സംവിധായകനാകും എന്നു തീരുമാനമായതോടെ അക്കാര്യത്തില്‍ വ്യക്തതയായി. തുടര്‍ന്ന് നിര്‍മാണം ബി.ആര്‍ ഷെട്ടി ഏറ്റെടുത്തതോടെ രണ്ടാമൂഴം യാഥാര്‍ത്ഥ്യമാകുമെന്ന തീരുമാനമായി. തുടര്‍ന്ന് രണ്ടാമൂഴം വാര്‍ത്തയാകുന്നത് ദിലീപ് വിഷയവുമായി ബന്ധപ്പെട്ടാണ്. ദിലീപ് ശ്രീകുമാര്‍ മേനോന്‍ ശത്രുതയുടെ പേരിലും രണ്ടാമൂഴം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. ഏറ്റവുമൊടുവില്‍ തിരക്കഥാകൃത്ത് എം ടിതന്നെ കേസുമായി രംഗത്തെത്തിയപ്പോള്‍ രണ്ടാമൂഴം ശ്രൂകുമാര്‍ മേനോന്റെ സംവിധാനത്തില്‍ നടക്കില്ലെന്ന് ഉറപ്പായി.

അതിനിടെ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിര്‍മിക്കുമെന്ന് നിര്‍മാതാവ് ബി.ആര്‍. ഷെട്ടി വ്യക്തമാക്കി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി പറയുന്നു. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാര്‍ മേനോനെ നീക്കുമെന്ന സൂചനയും ബി.ആര്‍. ഷെട്ടി നല്‍കി.

‘തിരക്കഥ തനിക്ക് തിരികെ വേണമെന്ന ആവശ്യത്തില്‍ തന്നെ എം.ടി ഉറച്ചു നില്‍ക്കുകയാണ്. ഇനി രണ്ടാമൂഴം എന്ന സിനിമയ്ക്കു വേണ്ടി എം.ടിയുമായി സഹകരിക്കില്ല. ആ തിരക്കഥയില്‍ ഒരു ചിത്രം ചെയ്യുന്നതിനായി കോടതി വ്യവഹാരങ്ങളിലും വിവാദങ്ങളിലും പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’.ഷെട്ടി പറയുന്നു.

‘1000 കോടിക്കോ അതിന്റെ ഇരട്ടിയിലോ സിനിമ ചെയ്യാന്‍ തയാറാണ്. മഹാഭാരതം സിനിമയായി കാണണം. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ ആ സിനിമ പൂര്‍ത്തിയാകണമെന്നാണ് ആഗ്രഹം. ഇതിഹാസത്തിലെ ഒരു പ്രധാന ഭാഗങ്ങളൊന്നും വിട്ടുപോകാതെ എക്കാലവും ഓര്‍മിക്കപ്പെടുന്ന ബ്രഹ്മാണ്ഡസിനിമയാകണം. മലയാളം ഉള്‍പ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്. വിദേശഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.’ഷെട്ടി പറഞ്ഞു.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ മഹാഭാരതത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2020ല്‍ സിനിമ തീയറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള വമ്പന്‍ താരങ്ങളെയാണ് പരിഗണിക്കുന്നത്. മുന്‍നിരയിലുള്ള സാങ്കേതികവിദഗ്ദ്ധരും അണിനിരക്കും.’

രണ്ടാമൂഴം ആരുടെ കൈകളിലേക്ക് എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. നടന്‍ ദിലീപ് എംടിയുടെ തിരക്കഥയായ രണ്ടാമൂഴം ഏറ്റെടുത്തേക്കുമെന്നുള്ളതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട്. ശ്രീകുമാര്‍ മേനോനുമായി രണ്ടാമൂഴം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് എം ടി വ്യക്തമാക്കിയിരുന്നു. തിരക്കഥ ചോദിച്ച് ആരെങ്കിലും വരികയാണെങ്കില്‍, അവരെ വെച്ച് രണ്ടമൂഴം സിനിമയാക്കുമെന്നും എം ടി വ്യക്തമാക്കിയതാണ്.

ദിലീപിന്റെ നേതൃത്വത്തില്‍ സിനിമാ ബന്ധമുള്ള പ്രമുഖ ദുബായ് വ്യവസായി ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ നിലവില്‍ ചിത്രത്തിനായി കാസ്റ്റ് ചെയ്യപ്പെട്ടവരില്‍ പലരും ചിത്രത്തില്‍ നിന്നും പുറത്തായേക്കുമെന്നും സൂചനയുണ്ട്. ദിലീപിന്റെ പ്രഖ്യാപിത ശത്രുക്കളായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മുന്‍ ഭാര്യ മഞ്ജുവാര്യര്‍ക്കും ദിലീപിന്റെ മധുര പ്രതികാരമായാണ് ഇതിനെ പലരും കാണുന്നത്.

എം.ടിയുടെ തിരക്കഥയില്‍ ഇതേ രണ്ടാമൂഴം മറ്റൊരു ടീമിനെക്കൊണ്ട് അവതരിപ്പിക്കുകയാണേ്രത ദിലീപിന്റെ ലക്ഷ്യം. അതിനായി സുഹൃത്തായ മലയാളി വ്യവസായിയുടെ സഹായം ദിലീപ് തേടിയിട്ടുണ്ട്. സംവിധായകനായി പ്രിയദര്‍ശന്‍ എത്തുമെന്നും മോഹന്‍ലാല്‍ തന്നെ നായകാനുമെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് ദിലീപ് ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here