തിരുവനന്തപുരം: വിവാദമായ മൂന്നാറിലെ രവീന്ദ്രന്‍പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്കവേണ്ടെന്ന് സിപിഎം. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പട്ടയത്തിന്റെ നിയമസാധുത പരിശോധിക്കുക മാത്രമാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെടുന്നവര്‍ വീണ്ടും അപേക്ഷ നല്‍കി നടപടി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്രന്‍പട്ടയങ്ങള്‍ റദ്ദാക്കാന്‍ ബുധനാഴ്ച റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. 45 ദിവസത്തിനുള്ളില്‍ റദ്ദാക്കുന്നതിനാണ് തീരുമാനം. നാലു വര്‍ഷം നീണ്ട പരിശോധനകള്‍ക്കു ശേഷമാണ് 530 അനധികൃത പട്ടയങ്ങള്‍ റദ്ദാക്കുന്നതിനു തീരുമാനിച്ചത്. അതേസമയം അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാം. ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ ആയിരുന്ന എം.ഐ.രവീന്ദ്രന്‍ ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1999-ല്‍ മൂന്നാറില്‍ അനുവദിച്ച 530 പട്ടയങ്ങ ളാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കുന്നത്.