Home Breaking News രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്‌മെന്റിന് കൈമാറി

രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്‌മെന്റിന് കൈമാറി

1
0

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി എന്‍ഫോഴ്സ്‌മെന്റിന് കൈമാറി.എന്നാല്‍ ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നല്‍കിയ ഹര്‍ജി ജൂണ്‍ 22ന് പരിഗണിക്കാന്‍ മാറ്റി. കസ്റ്റംസിന്റെ വാദംകൂടി കേട്ടശേഷമാകും ഹര്‍ജി പരിഗണിക്കുക. ഇതിനായാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ വിശദമായ മൊഴി ബുധനാഴ്ച ഇ.ഡി ശേഖരിക്കും. മുന്‍പ് രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചിരുന്നു എന്നാല്‍ കസ്റ്റംസ് ഇതില്‍ എതിര്‍പ്പ് അറിയിച്ചതിനാല്‍ കോടതി ഈ അപേക്ഷ നിരസിച്ചു. എന്നാല്‍ കേസില്‍ കസ്റ്റംസ് അന്വേഷണം കഴിഞ്ഞതിനാല്‍ കോടതി രഹസ്യമൊഴി പകര്‍പ്പ് ഇ.ഡി യ്ക്ക് കൈമാറുകയായിരുുന്നു. 27 പേജുളള രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഡയറക്ടറേറ്റ് കേസില്‍ മൊഴി പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ട്‌പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്വപ്നയുടെ വിശദമായ മൊഴിയെടുക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ രഹസ്യമൊഴിയില്‍ പരാമര്‍ശിക്കുന്നുണ്ട്. കസ്റ്റംസ് കമ്മീഷണറായിരുന്ന സുമിത് കുമാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ഇക്കാര്യമുണ്ടായിരുന്നു. മൊഴി രേഖപ്പെടുത്താനെത്തുന്ന സ്വപ്ന കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് ഇഡി പ്രതീക്ഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here