Home Breaking News രാജസ്ഥാന്‍ സംഭവം: രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

രാജസ്ഥാന്‍ സംഭവം: രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

1
0

ജയ്പൂര്‍: രാജസ്ഥാനില്‍ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ഇഷ്ടിക ചൂളയിലിട്ട് കത്തിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.
രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലായിരുന്നു ക്രൂര സംഭവം അരങ്ങേറിയത്.മനസിനെ അസ്വസ്ഥമാക്കുന്ന വാര്‍ത്തയാണ് കേള്‍ക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് സംശയം. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനു ശേഷം ഇഷ്ടിക ചൂളയിലിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ അറിയിച്ചത്.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here