Home Cinema രാജിവെച്ചത് ‘അമ്മ’ പറഞ്ഞിട്ടല്ലെന്ന് ദിലീപ്; മോഹന്‍ലാലിന്റെ വാദം തെറ്റ്

രാജിവെച്ചത് ‘അമ്മ’ പറഞ്ഞിട്ടല്ലെന്ന് ദിലീപ്; മോഹന്‍ലാലിന്റെ വാദം തെറ്റ്

2
0

കൊച്ചി : താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവെച്ചതെന്ന് വ്യക്തമാക്കി നടന്‍ ദിലീപ്. തന്റെ ഫേസ്ബുക്ക് പേജില്‍ ഇന്ന് നല്‍കിയിട്ടുള്ള കുറിപ്പിനൊപ്പമാണ് തന്റെ രാജിക്കത്ത് ദിലീപ് ചേര്‍ത്തിട്ടുള്ളത്. ഇതോടെ ദിലീപിന്റെ രാജി സംബന്ധിച്ച് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയുകയാണ്..

തന്റെ പേര് പറഞ്ഞ് സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും മനസറിയാത്ത കാര്യത്തിന് വേട്ടയാടപ്പെടുന്നുവെന്നും ദിലീപ് പറയുന്നു.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

അമ്മ എന്നസംഘടനയില്‍ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങള്‍ക്കും,പൊതുജനങ്ങള്‍ക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ്ഞാന്‍ പങ്കുവയ്ക്കുകയാണ്,

അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജ്യേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല.

LEAVE A REPLY

Please enter your comment!
Please enter your name here