Home Breaking News രാജ്യത്തെ 312 ആര്‍.എം.എസ് ഓഫിസുകള്‍ അടച്ചുപൂട്ടുന്നു തപാല്‍ സംവിധാനത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍

രാജ്യത്തെ 312 ആര്‍.എം.എസ് ഓഫിസുകള്‍ അടച്ചുപൂട്ടുന്നു തപാല്‍ സംവിധാനത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍

1
0

 


റെയില്‍വേ മെയില്‍ സര്‍വീസ് ( ആര്‍.എം. എസ്) ഓഫീസുകള്‍ അടച്ചു പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.
ആര്‍.എം.എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങള്‍ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഏകോപിപ്പിക്കാനും തീരുമാനിച്ചതിന്റെ ഭാഗമായി രാജ്യത്തെ 312 ആര്‍.എം.എസ് ഓഫിസുകളാണ് അടച്ചുപൂട്ടപ്പെടുന്നത്. അതില്‍12 ഓഫിസുകള്‍ കേരളത്തിലാണ്.
സംസ്ഥാനത്ത് വലിയ വിഭാഗം ജനങ്ങള്‍ ഉപയോഗിക്കുന്ന ആര്‍.എം.എസ് അടച്ചുപൂട്ടുന്നത് തപാല്‍ സംവിധാനങ്ങളുടെ കാര്യക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി കത്തില്‍ പങ്കുവച്ചു.
ഡയറക്ടറേറ്റ് അംഗീകരിച്ച നാല് ഇന്‍ട്രാ-സര്‍കിള്‍ ഹബ്ബുകള്‍ക്കു പുറമേ ഷൊര്‍ണ്ണൂര്‍, വടകര, ആലുവ, ഇരിങ്ങാലക്കുട, തലശ്ശേരി, കായംകുളം എന്നീ ആറു സ്ഥലങ്ങളിലും ഇന്‍ട്രാ-സര്‍കിള്‍ ഹബുകള്‍ സ്ഥാപിക്കണമെന്ന ശുപാര്‍ശ കേരളത്തില്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മുന്നോട്ടു വച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here