ന്യൂഡൽഹി: രാജ്യത്ത് sകാവിഡ് മരണസംഖ്യ 33,000 കടന്നു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 33,425 ആയി. 24 മണിക്കൂറിനിടെ 47,704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 654 പേർ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ലക്ഷത്തിലേക്ക് അടുക്കുകയാണ്. രാജ്യത്ത് 14,83,157 പേർക്കാണ് രോഗം ബാധിച്ചത്. 9,52,744 പേർ രോഗമുക്തി നേടി. നിലവിൽ 4,96, 988 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തിയുടെ നിരക്ക് 64.23 ശതമാനമായി ഉയർന്നിട്ടുണ്ട്.
പുതിയ കേസുകളുടെ 62.61 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 29,870 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തുടർച്ചയായി രണ്ടു ദിവസങ്ങളിൽ പ്രതിദിനം അഞ്ച് ലക്ഷത്തിലേറെ കോവിഡ് പരിശോധനകളാണ് നടന്നത്. ജൂലൈ 26ന് 5,15,000 സാമ്പിളുകളും 27ന് 5,28000 സാമ്പിളുകളും പരിശോധനക്ക് വിധേയമാക്കി. തിങ്കളാഴ്ച നടത്തിയ പരിശോധനയോടെ 1,73,34,885 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനക്ക് വിധേയമാക്കിയതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.





