ന്യൂഡെല്‍ഹി: രാജ്യത്ത് പുതിയ എല്‍പിജി കണക്ഷന്‍ എടുക്കുന്നതിനുള്ള ചിലവില്‍ വര്‍ധന. പുതിയ കണക്ഷന്‍ എടുക്കുന്നതിന് 850 രൂപയാണ് എണ്ണക്കമ്ബനികള്‍ ഇപ്പോള്‍ വര്‍ധിപ്പിച്ചത്.സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയിലാണ് വര്‍ധിപ്പിച്ച തുക ഈടാക്കുന്നതെന്നാണ് എണ്ണക്കമ്ബനികള്‍ നല്‍കുന്ന വിശദീകരണം.ഇതോടെ നിലവില്‍ പുതിയ കണക്ഷന്‍ എടുക്കുന്നതിനുള്ള ചിലവ് 1,450ല്‍ നിന്നും 2,200 ആയി വര്‍ധിച്ചു. കൂടാതെ പ്രഷര്‍ റെഗുലേറ്റന്റെ വില 150ല്‍ നിന്ന് 250 ആക്കിയിട്ടുണ്ട്. രണ്ടാം സിലിണ്ടര്‍ ആവശ്യമുള്ളവര്‍ വര്‍ധിപ്പിച്ച ഇതേ തുക രണ്ടാമതും നല്‍കേണ്ടതുണ്ട്.








