ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിയില്‍ ഒരേസമയം രാജ്യത്തിന് ആശ്വാസവും ആശങ്കയും നല്‍കുന്ന റിപ്പോര്‍ട്ട്. രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത കോവിഡ് ബാധിതരുടെ എണ്ണം 16,431 ആയി. ജൂണ്‍ 24നു ശേഷമാണ് ഇത്രയും കുറഞ്ഞ പ്രതിദിന കണക്ക് രേഖപ്പെടുത്തുന്നത്. എന്നാല്‍ ബ്രിട്ടണില്‍ കണ്ടെത്തിയ വകഭേദം വന്ന വൈറസ് സാന്നിധ്യം ഇന്ത്യയിലും കണ്ടെത്തി എന്ന റിപ്പോര്‍ട്ട് ആശങ്ക സൃഷ്ടിക്കുന്നു. ബ്രിട്ടണില്‍ നിന്നും കഴിഞ്ഞ ദിവസമെത്തിയ ആറു പേരിലാണ് വകഭേദം വന്ന കൊറോണ വൈറസ് കണ്ടെത്തിയത്. ബംഗലൂരുവില്‍ മൂന്നു പേര്‍ക്കും ഹൈദരാബാദില്‍ രണ്ടു പേര്‍ക്കും പൂനെയില്‍ ഒരാള്‍ക്കുമാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ബംഗലൂരുവിലെ നിംഹാന്‍സ്, ഹൈദരാബാദിലെ സെല്ലുലാര്‍ മൊളിക്യൂളര്‍ ബയോളജി സെന്റര്‍, പൂനെയിലെ നാഷണല്‍ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് ഇവരുടെ സാംപിളുകള്‍ പരിശോധിച്ചത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ 33,000 പേരാണ് ബ്രിട്ടണില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്. ഇവരില്‍ 114 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇവരുടെ സാംപിളുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ആറ് പേരില്‍ പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. പുതിയ വൈറസിനെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും. എന്നാല്‍ ജാഗ്രതപാ
ലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബ്രിട്ടണില്‍ പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ 23 മുതല്‍ അവിടെ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. രാജ്യത്ത് ഇതുവരെ 1,02,24,303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 98,07,569 പേര്‍ രോഗമുക്തരായി. ഇന്നലെ 252 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,48,153 ആയി. നിലവില്‍ 2,68,581 പേരാണ ചികിത്സയിലുള്ളത്. ഇന്നലെ 24,900 പേര്‍ രോഗമുക്തരായി. 95.92% ആണ് രോഗമുക്തി നിരക്ക് , ഇതുവരെ 16,98,01,749 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 9,83,695 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി.
Home Covid 19 Updates രാജ്യത്ത് 16,432 പേര്‍ക്ക് കൂടി കോവിഡ് ; ബ്രിട്ടണില്‍ നിന്നെത്തിയ ആറുപേരില്‍ വകഭേദം വന്ന വൈറസ്





