Home Breaking News ‘രാമക്ഷേത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് അയോദ്ധ്യയില്‍ സ്മാരകം’; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

‘രാമക്ഷേത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് അയോദ്ധ്യയില്‍ സ്മാരകം’; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

1
0

രാമജന്മഭൂമിയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് അയോദ്ധ്യയില്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് യോഗി ആദിത്യനാഥ് . കോത്താരി സഹോദരന്മാര്‍ മുതല്‍ രാമക്ഷേത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഓരോ ആള്‍ക്കും ആദരവ് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവെയ്പ്പിലാണ് കോത്താരി സഹോദരങ്ങള്‍ കൊല്ലപ്പെട്ടത്. 1990 ലാണ് രാം കുമാര്‍ കോത്താരിയും, ശരത് കോത്താരിയും ഉത്തര്‍പ്രദേശില്‍ എത്തുന്നത്. കൊല്‍ക്കത്ത സ്വദേശികളായിരുന്നു ഇരുവരും.ലക്ഷക്കണക്കിന് പേര്‍ അയോദ്ധ്യയില്‍ ബലിദാനികളായി. ഇന്ന് ആ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കുന്ന അവസരമാണ് . ആ ദിവ്യാത്മാക്കള്‍ എവിടെയായിരുന്നാലും ഇന്ന് സന്തോഷിക്കുകയാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.അവര്‍ ജീവന്‍ നല്‍കി നടത്തിയ പോരാട്ടത്തിന് ഇന്ന് ഫലം കാണുകയാണ്. രാമക്ഷേത്രം ഉയരുകയാണ്. അവരുടെ ദൃഢനിശ്ചയമാണ് രാമക്ഷേത്രം എന്ന സ്വപ്നം നടത്താന്‍ കാരണമായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here