കോഴിക്കോട്: ദുരന്തങ്ങളില്‍ പതറാതെ, കൃത്യമായ ഏകോപനത്തോടെ രക്ഷാദൗത്യം എങ്ങനെ നിര്‍വഹിക്കാമെന്നു കാണിച്ചു നല്‍കുന്നതിനു ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ രാമനാട്ടുകരയില്‍ ഓഫ് സൈറ്റ് എമര്‍ജന്‍സി മോക്ക്ഡ്രില്‍ നടത്തി. രാമനാട്ടുകര യൂണിവേഴ്സിറ്റി റോഡിന് സമീപം ഡിപ്പോയില്‍നിന്ന് പെട്രോള്‍ നിറച്ച ഒരു ടാങ്കര്‍, എതിര്‍ വശത്തു നിന്നും വന്ന മറ്റൊരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയും തുടര്‍ന്നു പെട്രോള്‍ ലീക്ക് ചെയ്യുകയും തീ പിടിക്കുകയും ചെയ്തതാണ് ആവിഷ്‌കരിച്ചത്. തുടര്‍ന്നുണ്ടായ അടിയന്തര ഘട്ടത്തെ വിവിധ വകുപ്പുകളുടെ ഏകോപനതോടെ അപകടരഹിതമായി എങ്ങനെ നിയന്ത്രണവിധേയമാക്കും എന്നതായിരുന്നു മോക് ഡ്രില്ലിലൂടെ അവതരിപ്പിച്ചത്. ദുരന്തമെന്ന ആശങ്കയോടെ നാട്ടുകാരും ഓടിയെത്തി. എന്നാല്‍ മോക്ഡ്രില്‍ ആണെന്ന് മനസിലായതോടെ അത് ആശ്വാസത്തിനു വഴിമാറി. ദുരന്ത നിവാരണ വിഭാഗം, അഗ്നിരക്ഷാ സേന, പോലീസ്, ആരോഗ്യ വിഭാഗം, റവന്യു, കെഎസ്ഇബി, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ആയിരുന്നു മോക്ഡ്രില്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…