Home Kerala രാഷ്ട്രീയക്കാരിലും പൊതുസമൂഹത്തിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നുഴഞ്ഞുകയറി. ടി.പത്മനാഭൻ

രാഷ്ട്രീയക്കാരിലും പൊതുസമൂഹത്തിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നുഴഞ്ഞുകയറി. ടി.പത്മനാഭൻ

2
0

 രാഷ്ട്രീയക്കാരിലുംപൊതുസമൂഹത്തിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നുഴഞ്ഞുകയറിയി ട്ടുണ്ട്.എഴുത്തുകാരൻ ടി. പത്മനാഭന്‍. സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം. കേവല വിജയത്തിന് ആത്മാവിനെവഞ്ചിക്കാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പുരോഗമനകലാ സാഹിത്യവും എസ്.എഫ്.ഐയും ചേര്‍ന്ന് സംഘടിപ്പിച്ച വര്‍ഗീയ തീവ്രവാദ വിരുദ്ധ സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം.

പോപ്പുലര്‍ ഫ്രണ്ടിനെ  നിരോധിച്ചാല്‍ എന്നന്നേക്കുമായിവര്‍ഗീയരാഷ്ട്രീയത്തിന് തടയിടാന്‍ നമുക്കാകുമോ.  സിമിയെനിരോധിച്ചതിലൂടെനേട്ടമുണ്ടാക്കാന്‍ സാധിച്ചോ. സിമിയുടെ ആശയം ഇല്ലാതായോ.നിരോധിക്കുകയല്ല വേണ്ടത് അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അഭിമന്യു കൊല്ലപ്പെട്ട പിറ്റേദിവസം തിരുവനന്തപുരത്തെ വെമ്പായം പഞ്ചായത്തില്‍ സിപിഎമ്മിനെ എസ്.ഡി.പി.ഐ പിന്തുണച്ചെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി പദ്മനാഭന്‍ സി.പി.എമ്മിന് മുന്നറിയിപ്പ് നല്‍കി. കേവലമൊരു പഞ്ചായത്തിലെ ഒരു സീറ്റിന് വേണ്ടിയോ, ഒരുപഞ്ചായത്ത് ഭരണത്തിന് വേണ്ടിയോ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് വേണ്ടിയോ പരസ്യമായോ രഹസ്യമായോ നിങ്ങള്‍ കൂട്ടുകൂടിയാല്‍ ഫലം അത്യന്തം മാരകമായിരിക്കും പിന്നെ നമ്മള്‍ വര്‍ഗീയതക്കെതിരെ സെമിനാര്‍ നടത്തിയതുകൊണ്ടോ പണപ്പിരിവ് നടത്തിയതുകൊണ്ടോ കൈയൊപ്പ് ശേഖരിച്ചതുകൊണ്ടോ കാര്യമില്ല’- അദ്ദേഹം പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകം കലാലയ കലഹമായി കാണാന്‍ ആഗ്രഹിക്കുന്നില്ല. വര്‍ഗീയതയുടെ വേഷം ധരിച്ചെത്തിയ പ്രഫണല്‍ കില്ലേഴ്സാണ് കൃത്യം നടത്തിയത്. കലാലയ രാഷ്ട്രീയം നിരോധിക്കേണ്ടതില്ല. അക്രമം ഇല്ലാതെയും കലാലയ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്കാകണം.

എസ്എഫ്ഐയില്‍ ഉള്‍പ്പെടെ അംഗമായ മറ്റ് നേതാക്കന്മാര്‍ സുഖമായി ജീവിച്ച് പഠിക്കുമ്പോള്‍, എറണാകുളത്തെ ഹോട്ടലുകളിലും നഗരത്തിലെ ഭിത്തികളില്‍ സിനിമ പോസ്റ്റര്‍ ഒട്ടിച്ചുമാണ് ആ കുട്ടി ജീവിച്ചത്. ഒരാളോടും അവന്‍ മോശമായി പെരുമാറിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്, ഒരാളും അവനെക്കുറിച്ച് മോശമായി പറഞ്ഞിട്ടില്ലെന്നുമാണ് അറിവ്, അവനെക്കുറിച്ച് പറയുമ്പോള്‍ ഒരധ്യാപകര്‍ക്കും കണ്ണീര്‍വാര്‍ക്കാതിരിക്കാനാവില്ല. അവന്‍ ജീവിച്ചിരുന്നെങ്കില്‍ അവന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയും യുവജനപ്രസ്ഥാനത്തിലൂടെയും വളര്‍ന്നേനെ, ചിലപ്പോള്‍ എംഎല്‍എയും മന്ത്രിയുമായേനെയെന്നും പദ്മനാഭന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here