അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, മുതിര്‍ന്ന പുരുഷന്മാര്‍ എന്നിവരെയാണ് ഏറ്റവും കൂടുതലായി ഈ രോ?ഗം ബാധിക്കുന്നതെന്ന് വി?ദ?ഗ്ധര്‍ പറയുന്നു.
യുഎസില്‍ ‘റാബിറ്റ് ഫീവര്‍’ വര്‍ദ്ധിച്ച് വരുന്നതായി റിപ്പോര്‍ട്ടുകള്‍. അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഒരു രോഗമാണ് ‘റാബിറ്റ് ഫീവര്‍’ എന്നും വിദ?ഗ്ധര്‍ പറയുന്നു. 2001 മുതല്‍ 2010 വരെയുള്ള മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2011 നും 2022 നും ഇടയില്‍ റാബിറ്റ് ഫീവര്‍ കേസുകളില്‍ 56 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വ്യക്തമാക്കുന്നു.
അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, മുതിര്‍ന്ന പുരുഷന്മാര്‍ എന്നിവരെയാണ് ഏറ്റവും കൂടുതലായി ഈ രോ?ഗം ബാധിക്കുന്നതെന്ന് വി?ദ?ഗ്ധര്‍ പറയുന്നു. ‘തുലാരെമിയ’ എന്നും അറിയപ്പെടുന്ന റാബിറ്റ് ഫീവര്‍ ഫ്രാന്‍സിസെല്ല ടുലറെന്‍സിസ് മൂലമുണ്ടാകുന്ന അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ബാക്ടീരിയ അണുബാധയാണെന്ന് കോശിസ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റായ ഡോ.പല്ലേറ്റി ശിവ കാര്‍ത്തിക് റെഡ്ഡി പറഞ്ഞു.
രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് രോ?ഗം പിടിപെടുക. മലിനമായ ഭക്ഷണമോ വെള്ളമോ, ശുദ്ധീകരിക്കാത്ത വെള്ളം അല്ലെങ്കില്‍ വേവിക്കാത്ത മാംസം എന്നിവയും അണുബാധയ്ക്ക് കാരണമാകും. കാലാവസ്ഥാ വ്യതിയാനമാണ് രോഗവ്യാപനത്തിന് പിന്നിലെ ഒരു കാരണം.
രോഗം ബാധിച്ച് മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ലക്ഷണങ്ങള്‍ പ്രകടമാകാം. ഉയര്‍ന്ന പനിയാണ് പ്രധാനപ്പെട്ട ലക്ഷണം. ഈ രോ?ഗം ബാധിച്ച് കഴിഞ്ഞാല്‍ താപനില 104°F വരെ എത്താമെന്നും ആരോ?ഗ്യ വിദഗ്ധര്‍ പറയുന്നു. പലപ്പോഴും തണുപ്പ്, ക്ഷീണം, ശരീരവേദന എന്നിവയും അനുഭവപ്പെടാം.
ഇന്ത്യയില്‍ റാബിറ്റ് ഫീവര്‍ വളരെ അപൂര്‍വമാണ്. എന്നിരുന്നാലും, രോ?ഗബാധമുള്ള പ്രദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും വന്യജീവി സജ്ജീകരണങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ രോ?ഗത്തെ കുറിച്ചുള്ള അവബോധം പ്രധാനമാണെന്നും ഡോ. റെഡ്ഡി പറഞ്ഞു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…





