Home Breaking News റിപ്പബ്ലിക് ദിന സംഘര്‍ഷം ; 14 കര്‍ഷകരെ കാണാതായതായി കര്‍ഷക സംഘടനകള്‍

റിപ്പബ്ലിക് ദിന സംഘര്‍ഷം ; 14 കര്‍ഷകരെ കാണാതായതായി കര്‍ഷക സംഘടനകള്‍

4
0

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനിടെ അരങ്ങേറിയ സംഘര്‍ഷത്തിന് ശേഷം 14 കര്‍ഷകരെ കാണാതായതായി കര്‍ഷക സംഘടനകള്‍. ഇവര്‍ കസ്റ്റഡിയില്‍ ഇല്ലെന്നാണ് പോലീസ് അറിയിച്ചത്. എന്നാല്‍ ഇതുവരെ വീടുകളിലും എത്തിയിട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ വെളിപ്പെടുത്തി .ജനുവരി 26 ന് ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 163 കര്‍ഷകരുടെ പട്ടികയാണ് ഡല്‍ഹി പോലീസിന്റെ കൈവശമുള്ളത് . ഇതില്‍ നൂറിലധികം പേര്‍ ജാമ്യത്തിലിറങ്ങി. മറ്റുള്ളവര്‍ തീഹാര്‍ ജയിലിലുണ്ട്.അതെ സമയം കാണാതായ കര്‍ഷകരുടെ പേരുകള്‍ ഡല്‍ഹി പോലീസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവര്‍ ഇല്ലെന്നാണ് പോലീസ് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here