തിരുവനന്തപുരം: ”കേരളീയം” പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കിയെന്ന ആരോപണത്തില്‍ കെ. രാധാകൃഷ്ണന്റെ പ്രസ്താവനയോട് സിപിഐഎം നേതൃത്വത്തിനും അതൃപ്തി.കേരളീയത്തെ വിമര്‍ശിക്കാനുള്ള അവസരമായി അത് മാറുമെന്ന കാര്യം മന്ത്രി തിരിച്ചറിയേണ്ടിയിരുന്നു എന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. വന്‍തോതില്‍ ജനശ്രദ്ധ നേടിയ ”കേരളീയ”ത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചതിന് പിന്നാലെയാണ് സിപിഎം നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചത്.റിപ്പബ്ലിക് പരേഡില്‍ ഇത്തരം കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ടെന്നും മന്ത്രി വസ്തുത മനസ്സിലാക്കി പ്രതികരിക്കണമായിരുന്നുവെന്നാണ് നേതാക്കള്‍ പറഞ്ഞത്. റിപ്പബ്ലിക്ക് ദിന പരേഡില്‍ ആദിവാസികള്‍ അടക്കമുള്ള ജനസമൂഹത്തിന്റെ ജീവിത െശെലികള്‍ അവതരിപ്പിക്കുന്നത് ജനശ്രദ്ധ നേടാറുമുണ്ട്. നാടോടി ഗോത്ര കലാകാരന്മാര്‍ക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ”ആദിമം”. അവിടെ മറ്റ് കലാരൂപങ്ങളോടൊപ്പമാണ് ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയര്‍ എന്ന ആദിവാസി വിഭാഗത്തിന്റെ പാരമ്ബര്യ നൃത്തരൂപമായ പളിയ നൃത്തവും അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദിമ മനുഷ്യരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ലോകത്തിന് മുമ്ബില്‍ അവതരിപ്പിക്കപ്പെടുന്നത് പുതിയ കാര്യമല്ല. ലോകത്ത് എല്ലായിടത്തും ആദിമ മനുഷ്യരുടെ ജീവിതരീതികളും അവരുടെ ആചാര അനുഷ്ഠാനങ്ങളും പരിചയപ്പെടുത്തുന്നത് നാം കാണാറുണ്ട്. ഊരു മൂപ്പന്‍മാരെ സന്ദര്‍ശിച്ച് നിര്‍മാണ രീതി നേരിട്ട് മനസിലാക്കി അവരുടെ മേല്‍നോട്ടത്തിലാണ് പരമ്ബരാഗത കുടിലുകള്‍ നിര്‍മിച്ചത്. ഈ കുടിലിന്റെ മുന്‍പില്‍ ഗോത്ര വിഭാഗങ്ങള്‍ അവരുടെ പൂര്‍വികര്‍ അവതരിപ്പിച്ച മാതൃകയിലാണ് അനുഷ്ഠാന കല അവതരിപ്പിച്ചത്.അതില്‍ എന്താണു തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. പരമ്ബരാഗത ഗോത്രവിഭാഗത്തില്‍പ്പെട്ട ഒരു സംഘം കലകാരന്മാര്‍ക്ക് അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് ഫോക് ലോര്‍ അക്കാദമി അവസരമൊരുക്കുകയാണ് ചെയ്തത്. കഥകളിയും ഓട്ടന്‍തുളളലും നങ്ങ്യാര്‍കൂത്തും തിരുവാതിരകളിയും പോലെ ഒരു കലാരൂപം ആണ് പളിയ നൃത്തവും. വിവിധ പരിപാടികളില്‍ അക്കാദമിയുമായി സഹകരിക്കുന്ന കലാകാരന്‍മാരാണ് കേരളീയത്തിലും പങ്കെടുത്തത്. കലാപ്രകടനത്തിന് ശേഷം അതിനായി തയാറാക്കിയ കുടിലിന് മുന്നില്‍ വിശ്രമിച്ച ചിത്രമാണ് പ്രദര്‍ശനവസ്തു എന്ന പേരില്‍ പ്രചരിച്ചത് എന്ന കാര്യവും അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. -മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശീയ ജനതയെ പ്രദര്‍ശന വസ്തു ആക്കരുതെന്നായിരുന്നു കെ.രാധാകൃഷ്ണന്‍ നേരത്തേ പറഞ്ഞത്. ആദിവാസികളെ ഷോക്കേസ് ചെയ്യുന്നതിനോട് വ്യക്തിപരമായി തനിക്ക് എതിര്‍പ്പാണെന്നായിരുന്നു വിവാദത്തില്‍ മന്ത്രി പ്രതികരിച്ചത്. കാര്യം അറിഞ്ഞ വേളയില്‍ തന്നെ സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. നിരുപദ്രവം ആയിട്ടാണ് അവര്‍ ചെയ്തത്. എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് ആദിവാസി ജനവിഭാഗം പ്രദര്‍ശന വസ്തു അല്ല എന്നത് തന്നെയാണ്. ഷോകേസ് വയ്ക്കേണ്ട ഒന്നല്ല ആദിവാസികള്‍. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഫോക്ലോര്‍ അക്കാദമി പരിശോധിക്കണം.’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…